Thursday, November 21, 2024

Benyamin

ബെന്യാമിൻ കഥാകൃത്ത് , നോവലിസ്റ്റ് . പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി . കെ . എ . കൊടുങ്ങലൂർ അവാർഡ് (2008), അബുദാബി ശക്തി അവാർഡ് (2008), കേരള സാഹിത്യ അക്കാദമി അവാർഡ് (2009), നോർക്ക റൂട്ട്സ് പ്രവാസി അവാർഡ് (2010), കേന്ദ്ര പ്രവാസകാര്യവകുപ്പിന്റെ പ്രത്യേക പുരസ്‌കാരം (2011), കണ്ണൂർ മലയാള പാഠശാലയുടെ പ്രവാസി സംസ്‌കൃതി പുരസ്‌കാരം (2011), ദുബായ് പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് (2011), കുവൈറ്റ് യൂത്ത് ഇന്ത്യ അവാർഡ് (2011), ഒമാൻ കേരള സാഹിത്യ പുരസ്‌കാരം (2011), മസ്‌ക്കറ്റ് ഇന്ത്യൻ സോഷ്യൽ സെന്റർ പ്രത്യേക സാഹിത്യ പുരസ്‌കാരം (2011). കഴിഞ്ഞ ദശകത്തിലെ ഏറ്റവും നല്ല എഴുത്തുകാരനുള്ള പട്ടത്തുവിള കരുണാകരൻ ബഹുമതി, ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് വകുപ്പിന്റെ പ്രശംസാപത്രം, Long Listed For Man Asian Literary Prize 2012 , Short Listed For DSC Prize 2014 എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ വിവിധ സർവ്വകലാശാലകളിലും ആടുജീവിതം പാഠ്യവിഷയമാണ് . തമിഴ്, കന്നഡ, അറബി എന്നീ ഭാഷകൾക്കു പുറമെ പെൻഗ്വിൻന്റെ ഇംഗ്ലീഷ് പതിപ്പും പുറത്തു വന്നു . 2014ൽ “ഒറ്റമരത്തണൽ”എന്ന കൃതി ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ചു. നോവൽ , കഥ, അനുഭവം തുടങ്ങിയ എഴുത്തിന്റെ വിവിധ മേഖലകളിൽ ബെന്യാമിൻ വ്യാപൃതനാണ് . വിലാസം : മണ്ണിൽപുത്തൻവീട് , കുളനട തപാൽ, ഞെട്ടൂർ, പന്തളം, പത്തനംതിട്ട – 689 503

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles