Thursday, October 9, 2025

വിഭൂതി ഭൂഷന്റെ പഥേർ പാഞ്ചാലി – ഗ്രീൻ ബുക്സിന്റെ പതിനെട്ടാം പതിപ്പ് 

യാത്രാപഥങ്ങള്‍ അവസാനിക്കുന്നില്ല. അത് തുടരുന്നു, സ്വപ്‌നങ്ങളും. വേദനയും മരണവും ഏകാന്തതയും വിരഹവും ദാരിദ്ര്യവും എല്ലാം കെട്ടിവരിഞ്ഞിട്ടും ജീവിതം അതിന്റെ പ്രയാണപഥങ്ങള്‍ പിന്തുടരുകതന്നെയാണ്  
ലോകവായനയുടെ ഔന്നത്യത്തിലേക്ക് ഇന്ത്യന്‍സാഹിത്യത്തെ കൈപിടിച്ചുയര്‍ത്തിയ ശ്രേഷ്ഠകൃതിയുടെ മലയാളപരിഭാഷയുടെ 18 ാം പതിപ്പ്. മനുഷ്യജീവിതത്തിന്റെ ആര്‍ദ്രഭാവങ്ങളെ ആവിഷ്‌ക്കരിച്ചുകൊണ്ട് ജീവിതത്തെ കുറിച്ചുള്ള നമ്മുടെ നിരീക്ഷണങ്ങളെയും യുക്തികളെയും മാറ്റിയെഴുതിക്കുകയാണ് ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായ പഥേര്‍ പാഞ്ചാലി എന്ന നോവലിലൂടെ. മികച്ച വായന ഹൃദയദ്രവീകരണക്ഷമമായ വിശുദ്ധിയിലേക്ക് നയിക്കുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് പഥേര്‍ പാഞ്ചാലി. അനേകം ലോകഭാഷകളിലേക്കും ഇന്ത്യന്‍ ഭാഷകളിലേക്കും സ്വീകരിക്കപ്പെട്ടതോടെ ഭാഷയ്ക്കും ദേശത്തിനും അതീതമാണ് മാനവികതയുടെ സ്പന്ദനങ്ങള്‍ എന്ന് പ്രഖ്യാപിക്കുകയായിരുന്നു എഴുത്തുകാരന്‍.

1900 ത്തിന്റെ തുടക്കത്തിലെ ബംഗാള്‍ഗ്രാമങ്ങളുടെ നിഷ്‌കളങ്കമായ പ്രകൃതിഭംഗിയും ആധുനികതയുടെ കടന്നുവരവിന് മുന്നില്‍ പകച്ചുപോയ ഗ്രാമീണനും അതിജീവനത്തിനായുള്ള അവന്റെ നിസ്സംഗമായ പരിശ്രമങ്ങളുമെല്ലാം അപു എന്ന ബാലന്റെ കാഴ്ചവട്ടങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ ചിത്രണം കൂടിയായി അത് മാറുന്നു. സ്വപ്‌നങ്ങളിലേക്ക് പടര്‍ന്നുകയറുന്ന ഒരു അതിജീവനത്തിന്റെ പ്രതീക്ഷാനിര്‍ഭരമായൊരു യാത്രകൂടിയാണ് ഈ നോവല്‍. യാത്രാപഥങ്ങള്‍ അവസാനിക്കുന്നില്ല. അത് തുടരുന്നു, സ്വപ്‌നങ്ങളും. വേദനയും മരണവും ഏകാന്തതയും വിരഹവും ദാരിദ്ര്യവും എല്ലാം കെട്ടിവരിഞ്ഞിട്ടും ജീവിതം അതിന്റെ പ്രയാണപഥങ്ങളെ പിന്തുടരുകതന്നെയാണ്. പ്രതീക്ഷയുടെ കൈവരിയില്‍ പിടിച്ച് ജീവിതം നമ്മെ മാടിവിളിക്കുകയാണ്. ബിഭൂതിഭൂഷണിന്റെ പഥേര്‍ പാഞ്ചാലിയും.

Previous article
Next article

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles