മനോഹരമായ ശൈലിയും ആഖ്യാനവും നിറഞ്ഞ പുസ്തകത്താളുകൾ .
വർഷങ്ങൾക് ശേഷം മണൽ നഗരത്തിലെത്തുമ്പോൾ പഴയ പ്രവാസത്തിന്റെ ഓർമ്മകൾ ഇരമ്പുന്നതിങ്ങനെയാണ്
“യുദ്ധത്തിലും പ്രണയത്തിലുമാണ് ജീവിതത്തിന്റെ ഉള്‍ത്താളങ്ങള്‍ മുറുകിക്കൊട്ടുക. അവയ്ക്ക് ജീവിതത്തിന്റെ നിഗൂഢതയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അന്ന് രാത്രി മുഴുവന്‍ അഡ്‌നാന്‍ സംസാരിച്ചുകൊണ്ടിരുന്നു. അയാളുടെ നാടിനെപ്പറ്റി, ഉത്കണ്ഠകളെപ്പറ്റി. അപ്പോള്‍ പുറത്ത് സി.ഐ.ഡികള്‍ തന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്ന ബോധ്യത്തോടെ, നാളെ മുതല്‍ കസ്റ്റഡിയിലായിരിക്കും എന്നറിഞ്ഞുകൊണ്ട് തന്റെ ഹൃദയത്തിന്റെ മുറിവുകളെക്കുറിച്ച് പറയാന്‍ അയാള്‍ വെമ്പി. കുട്ടിയുടെ സങ്കടംപോലെ അത് മനസ്സിനകത്തിരുന്ന് വിങ്ങി പുറത്തുവന്നു.(പലസ്തീൻ പോരാളി)
“ഗലീലി മലകള്‍ക്കും ഗോലാന്‍ കുന്നുകള്‍ക്കുമിടയിലുള്ള ഹുല താഴ്‌വരയിലാണ് ജനനം. പലസ്തീനികളും യഹൂദരും തമ്മില്‍ തീരാത്ത രക്തച്ചൊരിച്ചിലിന്റെ വേദിയായി ഗോലാന്‍ കുന്നുകള്‍ നില്‍ക്കുന്നു. ഇസ്രായേല്‍ കയ്യേറിയ ഭൂമിയില്‍നിന്ന് കുടിയിറക്കപ്പെട്ടവരായിരുന്നു.
സോമാലിയയിലെ മഴ, മലകള്‍, തണുത്ത കാറ്റ് എല്ലാം തനിക്ക് അപരിചിതമായിരിക്കുന്നുവെന്ന് അലി വിഷാദിക്കുന്നു. ഇപ്പോള്‍ അലിക്ക് എല്ലാം തമാശയാണ്. ശുദ്ധവിഡ്ഢിത്തത്തില്‍ മാത്രമേ, അയാള്‍ക്കിപ്പോള്‍ വിശ്വാസമുള്ളൂ. അലി തന്റെ ആത്മാവിന്റെ മുകളില്‍ കെട്ടപ്പെട്ടിരിക്കുന്ന വിശ്വാസത്തിന്റെ കുരുക്ക് അഴിച്ച് കളഞ്ഞിരിക്കുന്നു. കൊടുങ്കാറ്റ് മനസ്സിനെ വിട്ടകന്നപോലെ ശാന്തനായിരിക്കുന്നു. (ഒരു സോമാലിയൻ കഥ )
അലച്ചിലുകളുടെ അടുത്ത തുരുത്തായി അലി കാണുന്നത് ഈ മരുഭൂമിയെയാണ്. അയാള്‍ പറയുന്നു ”മരുഭൂമികള്‍ രൂപം മാറുന്ന ആത്മാക്കളുടേയും ജിന്നുകളുടേയും കേളീസ്ഥലം കൂടിയാണ്.” (പലസ്തിൻ പോരാളി )