വായനയുടെ പുതിയ വാതായനങ്ങൾ തുറന്നിട്ട് ഗ്രീൻ ബുക്സ് പോർട്ടൽ ആരംഭിച്ചു. ഗ്രീൻ ബുക്സിന്റെ പ്രിയ എഴുത്തുകാരായ ബുർഹൻ സൊമെൻസ്, തസ്ലീമ നസ്രീൻ, സേതു എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്ത ചടങ്ങിൽ എഴുത്തുകാരനും ഗ്രീൻ ബുക്സ് മാനേജിങ്ങ് ഡയറക്ടറുമായ കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ലോകവായനയുടെ ദിശാപരിണാമങ്ങളും സമകാലിക വായനാനുഭവങ്ങളും ഉള്ളടങ്ങുന്ന പോർട്ടൽ ഗ്രീൻ ബുക്സ് വായനക്കാർക്ക് പുതിയ അനുഭവമാകുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്.
“നല്ല സംരംഭമാണ്. പ്രതേകിച്ചു ഈ കാലഘട്ടത്തിൽ വായനക്കാർക്ക് ഉപകാരമാവും. നന്നായി വരും.ഗ്രീൻബുക്‌സിന് എല്ലാ ആശംസകളും നേരുന്നു. M. T. വാസുദേവൻ നായർ”
ആശംസകൾ
വായന വളരട്ടെ! എല്ലാ ആശംസകളും.
thank u