മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം–
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ (വള്ളത്തോൾ )
ലോകമെമ്പാടും ഭാഷാ സാംസ്‌കാരിക വൈവിധ്യവും ബഹുഭാഷത്വവും
About WordPress പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്‌കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും
ഫെബ്രുവരി 21നു ലോക മാതൃഭാഷാദിനം എല്ലാ വർഷവും ആചരിക്കുന്നു.
ഇന്ത്യയിലെ ഓരോ ഭാഷയും ഇന്ത്യയെന്ന പൊതു വികാരത്തെ പ്രചോദിപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭാഷയും ഒരു സംസ്‌കാരവും പാർശ്വവത്കരിക്കപ്പെട്ടുകൂടാ. സംസ്‌കാരത്തിന്റെ മാതൃ സ്ഥാനമാണ് ഭാഷയ്ക്കുള്ളത്. അതുകൊണ്ടു തന്നെ ഭാഷാ സംരക്ഷണം എന്നത് അത്രമേൽ പ്രാധാന്യം അർഹിക്കുന്ന ഒന്നു കൂടിയാണ്.
1947ലാണ് കേരളം മലയാളികളുടെ മാതൃഭൂമിയെന്ന് ഇഎംഎസ് പ്രസ്താവിക്കുന്നത്. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണങ്ങൾക്കുള്ള ഊർജമായിരുന്നു ആ വാക്കുകൾ. ഓരോ ഭാഷയും അസ്ഥിത്വം നഷ്ടപ്പെടാതെ നിലനിൽക്കാൻ ഈ വാക്കുകൾ ഏറെ സഹായിച്ചു.
ഇന്ന് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഓരോ ഭാഷയും കൂടുതൽ കരുത്താർജിക്കുകയാണ്. ഒരു ഭാഷയിൽ സംസാരിക്കുന്നത് തത്സമയം തർജമ ചെയ്തു കേൾപ്പിക്കുന്ന സാങ്കേതികവിദ്യയും വികസിച്ചു കഴിഞ്ഞു. ഇത്തരം സാങ്കേതികവിദ്യകളിലൂടെയായിരിക്കണം ഭാഷ അതിന്റെ അതിർവരമ്പുകൾ ഭേദിക്കേണ്ടത്.