അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ അവ ആധുനികജീവിതത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന അനുഭവങ്ങളാണ് ഇക്കഥകള്‍. അമേരിക്കയുടെയും കേരളത്തിന്റെയും സാമൂഹിക സാംസ്‌കാരികതകള്‍ അവതരിപ്പിക്കുന്ന കഥകളില്‍ മിണ്ടാപ്രാണികളുടെ നിഷ്‌കളങ്ക സ്‌നേഹമുണ്ട്. വികലാംഗനായ മെക്‌സിക്കന്‍കാരനുണ്ട്. കോടതികളുണ്ട്. പൊലീസന്വേഷണങ്ങളുണ്ട്. ഒറ്റപ്പെട്ട ജീവിതങ്ങളുമുണ്ട്. വാവരൂ, ഊരുതെണ്ടി, ആല്‍ക്കട്രാസ്, താമരൈമുത്ത്, അ പു ക, കാഡിലാക് കുഞ്ഞച്ചന്‍ തുടങ്ങിയ നവീനവും ആകര്‍ഷണീയതയുമുള്ള കഥകളുടെ സമാഹാരം.
ഒരു വര്‍ഷത്തിനുശേഷം ‘ഡോഗ് വാക്കര്‍’ എന്ന പുതിയ കഥാസമാഹാരവുമായി പ്രിയപ്പെട്ട വായനക്കാരിലേക്കെത്തുമ്പോള്‍ എനിക്ക് ഒരുപാടു പ്രതീക്ഷകളുï്. നിങ്ങളെപ്പോലെയുള്ള വായനക്കാരില്‍നിന്ന് അപ്രതീക്ഷിതമായി കിട്ടുന്ന അഭിപ്രായങ്ങളാണ് എന്നെപ്പോലെ ഏതെഴുത്തുകാരന്റെയും ഊര്‍ജ്ജം. എന്നെ എന്നും എഴുത്തിന്റെ ലോകത്തു നില നിര്‍ത്തുന്നത് ആ പ്രോത്സാഹനവും ഊര്‍ജ്ജവുംതന്നെയാണ്. നമുക്കു ചുറ്റുമുള്ള മനുഷ്യരും അവരുടെ ജീവിതങ്ങളുമാണ് ഞാന്‍പോലുമറിയാതെ എന്റെ കഥകളിലൂടെ വായനക്കാരിലെത്തുന്നത്. ഈ കഥാസമാഹാരം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ, മലയാളത്തില്‍ ‘പട്ടിനോട്ടക്കാരന്‍’ എന്നര്‍ത്ഥം വരുന്ന ‘ഡോഗ് വാക്കര്‍’ എന്ന ശീര്‍ഷകംതന്നെ മതിയെന്നുറപ്പിച്ചിരുന്നു. അതിനുള്ള കാരണം, അങ്ങനെ വീടുകളില്‍ വന്നു നായ്ക്കളെ സംരക്ഷിക്കുന്ന രീതിയോ തസ്തികയോ നമ്മുടെയിടയില്‍ പ്രചാരത്തിലില്ല എന്നതാണ്. നായ്ക്കളെ കുട്ടികളെപ്പോലെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം അമേരിക്കയിലും മറ്റു പാശ്ചാത്യനാടുകളിലും സര്‍വ്വസാധാരണമാണ്. കേരളത്തില്‍ അതിന്റെയലകള്‍ എത്തിത്തുടങ്ങുന്നേയുള്ളൂ. പൂര്‍വ്വികരുടെ ജീവിതത്തിലെന്നതുപോലെ, വളര്‍ത്തുനായ്ക്കള്‍ ആധുനികമനുഷ്യജീവിതത്തിന്റെയുംഅവിഭാജ്യഘടകമായി മാറിക്കൊïിരിക്കുന്നു. ആ മിïാപ്രാണിയുടെ നിഷ്‌ക്കളങ്കമായ സ്‌നേഹത്തിനുമുമ്പില്‍ പുതിയകാലമനുഷ്യന്‍ അടിയറവു പറയുന്നു എന്നതില്‍ ഒരു സംശയവുമില്ല.
ഉദാഹരണത്തിന്, ‘ഡോഗ് വാക്കര്‍’ എന്ന കഥയില്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട മാര്‍ട്ടിന്‍ മുക്കായുടെ മനസ്സില്‍ നിറയെ അവന്‍ ഓമനിച്ചുവളര്‍ത്തിയ ‘സിംബ’ എന്ന പട്ടിക്കുട്ടിയായിരുന്നു. അന്ത്യദിനത്തില്‍ മാര്‍ട്ടിനെ കാണാന്‍ വന്ന, അവന്റെ സംരക്ഷകനായിരുന്ന സാം എന്ന വൈദികനോടു പറയുന്ന വാചകങ്ങള്‍ ശ്രദ്ധിക്കുക:
”എന്റെ സിംബയെ അങ്ങു ദത്തെടുക്കണം. അല്ലെങ്കില്‍, ഷെല്‍റ്ററില്‍ അവരവനെയുറക്കും. എനിക്കത് ഓര്‍ക്കാന്‍കൂടി കഴിയുന്നില്ല. എന്റെയീ അപേക്ഷയെ ഒരന്ത്യാഭിലാഷമായി കരുതണം.”
ഈ പട്ടിക്കുട്ടിയുടെ കഥയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് എന്റെ മകന്‍ കായലിന്റെ, പ്രിയപ്പെട്ട ബില്ലി എന്ന പട്ടിക്കുട്ടിയാണ്. കായല്‍ എന്നും ജോലിക്കു പോകുമ്പോള്‍ പട്ടിക്കുട്ടിയെ നടത്താന്‍ കൊïുപോകാനും ഭക്ഷണം കൊടുക്കാനും സംരക്ഷിക്കാനും ഒരു ജോലിക്കാരന്‍ പയ്യന്‍ വന്നിരുന്നു. അവനെപ്പറ്റി, ‘ഡോഗ് വാക്കര്‍’ എന്നാണു കായല്‍ എന്നോടു പറഞ്ഞിരുന്നത്. അതുവരെ, ‘പട്ടിനോട്ടക്കാരന്‍’ എന്നൊരു തസ്തികയുïെന്നുപോലും എനിക്കറിയില്ലായിരുന്നു. കഥകള്‍ രൂപപ്പെടുന്നതിനു വിവിധകാരണങ്ങളുïാകാം എന്നതിനൊരു തെളിവാണത്. എവിടെ നിന്നാണ് ഒരെഴുത്തുകാരനു ‘സ്പാര്‍ക്ക്’ കിട്ടുന്നതെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല.
മറ്റു കഥകളിലൊന്ന് ‘മെക്‌സിക്കന്‍ മതി’ലാണ്. അമേരിക്കയില്‍ കുടിയേറിയ, വികലാംഗനായ മെക്‌സിക്കോക്കാരന്റെ കഥയാണത്. അതിന്റെ ആശയം കിട്ടിയത് തീര്‍ത്തും യാദൃച്ഛികമായാണ്. ഒരിക്കല്‍ ഓഫീസില്‍നിന്ന് ഉച്ചഭക്ഷണത്തിനായി അടുത്തുള്ള റസ്റ്റോറന്റിലേക്കു നടക്കുമ്പോള്‍, അടച്ചിട്ട ഒരു കടയുടെ മുമ്പിലിരുന്നു ഭക്ഷണം ചോദിക്കുന്ന ഒരു യാചകന്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. നല്ല വേഷം ധരിച്ചു യാചിക്കുന്ന കാര്‍ലോസ് എന്ന മെക്‌സിക്കന്‍ വംശജന്റെ സവിശേഷതകളാണ് എന്നെ ആകര്‍ഷിച്ചത്. അയാളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചതുകൊïാണ്, അമേരിക്കയിലെ അനധികൃതകുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളെ അധികരിച്ചുള്ള ഈ കഥയുïായത് കഥയുടെ തുടക്കത്തില്‍ത്തന്നെ പറയുന്നു:
‘കുപ്രസിദ്ധ ഡ്രഗ് ഡീലര്‍ കാര്‍ലോസ് ലോപ്പസ് അമേരി
ക്കന്‍ ബോര്‍ഡര്‍ പെട്രോളിന്റെ കസ്റ്റഡിയില്‍ എന്നതായി രുന്നു അന്നത്തെ ബ്രേക്കിംഗ് ന്യൂസ്. ജേണലിസ്റ്റും എഴുത്തുകാരനുമായ സന്തോഷ് ഒരു ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. മെക്‌സിക്കന്‍ മതിലിനു തൊട്ടടുത്തുള്ള റിയോ ഗ്രാന്‍ഡെ നദീതീരത്തെ ഓറഞ്ചുതോട്ടത്തില്‍നിന്നു കാര്‍ലോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.’
ഇങ്ങനെ, കഥയുടെ പ്രമേയം ആദ്യമേ വായനക്കാരിലേക്കെത്തിക്കുന്ന രീതിയാണു ഞാന്‍ പരീക്ഷിക്കുന്നത്. ഈ രീതി എന്റെ മറ്റു കഥകളിലും നിങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞേക്കും. എന്തുകൊïാണ് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന മെക്‌സിക്കന്‍ യാചകനെ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചത്? അത് എനിക്കുതന്നെ ഇപ്പോള്‍ ഒരത്ഭുതമായിത്തോന്നുന്നു. റിച്ചാഡ് ഡോക്കിന്‍സ് പറഞ്ഞതുപോലെ ഒരു സൃഷ്ടിയും ഒന്നുമില്ലായ്മയില്‍നിന്നുïാകുന്നില്ല. ‘ടീാലവേശിഴ ളൃീാ ല്‌ലൃ്യവേശിഴ!’ കഥകളും അങ്ങനെയാണ്. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, എല്ലാം നമ്മുടെ ചുറ്റുപാടുമുള്ള കൊച്ചുകൊച്ചു ലോകങ്ങളിലുï്. അനന്തമായ മഹാപ്രപഞ്ചത്തില്‍നിന്നുïായതാണ് നമ്മുടെ ആവാസകേന്ദ്രമായ ഭൂമിപോലും എന്നതൊരത്ഭുതമല്ലേ? അതും ഏതോ ദൈവം സൃഷ്ടിച്ചതാണെന്നു വിശ്വസിക്കുന്നവരാണ് മതങ്ങളുടെ പേരില്‍ ദൈവങ്ങളെ ഉïാക്കുന്നവരും തമ്മിലടിക്കുന്നവരും. ആരു സൃഷ്ടിച്ചാലും ഇല്ലെങ്കിലും അതൊന്നും നമ്മുടെ ഹ്രസ്വജീവിതത്തെ ബാധിക്കുന്ന കാര്യമല്ല. നമ്മുടെ ചുറ്റുപാടും കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. അനുഭവങ്ങളും നിരീക്ഷണങ്ങളും ഏതൊരു സൃഷ്ടിക്കും അത്യന്താപേക്ഷികമാണെങ്കിലും കലാപരമായി കള്ളം പറയാനും സങ്കല്‍പ്പിക്കാനും കഴിവുള്ളവര്‍ക്കേ കഥകള്‍ മെനഞ്ഞെടുക്കാന്‍ കഴിയൂ! നമ്മുടെ മതഗ്രന്ഥങ്ങള്‍തന്നെയാണ് അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങള്‍. എന്തെഴുതിയാലും ആത്മാര്‍ത്ഥതയും സത്യസന്ധതയും നിറഞ്ഞ വാക്കുകള്‍ ഏതു വായനക്കാരനെയും കൂടെ നിര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു കഥയെ ഏതു വീക്ഷണകോണില്‍നിന്നും വിലയിരുത്താം. വീക്ഷണം മാറുന്നതനുസരിച്ച് ആസ്വാദനരസം വ്യത്യാസപ്പെടും. എന്നാല്‍ ആത്യന്തികമായി, ഒരു കഥയുടെ ആശയമോ സന്ദേശമോ അല്ല, അതുണര്‍ത്തുന്ന ആകാംക്ഷയാണ് വായനക്കാരനെ പിടിച്ചുനിര്‍ത്തുന്നത്.
കഥകളുടെ ശീര്‍ഷകങ്ങളില്‍ ഞാന്‍ പ്രത്യേകശ്രദ്ധ ചെലുത്താറുï്. ഡോഗ് വാക്കര്‍ മാത്രമല്ല, വാവരൂ, ഊരുതെïി, ആല്‍ക്കാട്രെസ്, അന്തിക്രിസ്തു എന്നിങ്ങനെ മെക്‌സിക്കന്‍ മതില്‍വരെ വ്യത്യസ്തങ്ങളായ പേരുകളും പ്രമേയങ്ങളുമാണ് ഈ സമാഹാരത്തിലുള്ളത്. കൂടാതെ, ഡിജിറ്റല്‍ ലോകത്ത്, പത്രമാധ്യമങ്ങളുടെ തകര്‍ച്ചയുടെ കഥ പറയുന്ന ‘പുരുഷോത്തമന്‍പിള്ള, റൂം 99’ എന്ന കഥയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുï്. മലയാളം-ഇംഗ്ലീഷ് ചലച്ചിത്രരംഗത്ത് നടനായും നിര്‍മ്മാതാവായും ഞാന്‍ പ്രവര്‍ത്തിച്ചുവരുന്ന വിവരം പലര്‍ക്കുമറിയാമായിരിക്കും. സ്വതന്ത്രമായി അഞ്ചു സിനിമകള്‍- കല്‍ക്കട്ടാ ന്യൂസ്, ബിയോï് ദ സോള്‍, മെയ്ഡ് ഇന്‍ യു എസ് എ, പറുദീസ, ക്യാഷ്- ഞാന്‍ നിര്‍മ്മിച്ചു. അവയില്‍ ഹോളിവുഡ് ചിത്രമായ ക്യാഷും ബിയോï് ദ സോളും ഇംഗ്ലീഷ് ചിത്രങ്ങളാണ്. പങ്കാളികളുമായി ചേര്‍ന്നു നിര്‍മ്മിച്ചതാണ്, ജാനകി, സുഫി പറഞ്ഞ കഥ, ഇവന്‍ മേഘരൂപന്‍, പാപ്പിലിയോ ബുദ്ധ, മണ്‍സൂണ്‍ മാംഗോസ്, നാം, ഹെഡ്മാസ്റ്റര്‍ എന്നിവ.
പറുദീസയൊഴിച്ച് എല്ലാംതന്നെ നഷ്ടങ്ങളായിരുന്നെങ്കിലും അതില്‍ ഖേദമൊന്നുമില്ല. പ്രവാസികള്‍ നാട്ടില്‍ മുതല്‍ മുടക്കുമ്പോള്‍ കേരളത്തിന് എപ്പോഴും ഗുണകരമായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ധാരാളം പണമുള്ള മലയാളികള്‍ വെറുതേ സ്റ്റോക്കിലിട്ടു കോടികള്‍ കളയുന്നതായി എനിക്കറിയാം. അഥവാ അവര്‍ പണമിരട്ടിപ്പിച്ചാലും മറ്റുള്ളവര്‍ക്ക് ഒരു പ്രയോജനവും കിട്ടുന്നില്ല. അതുകൊï് നാട്ടില്‍ പല രീതിയില്‍ ഡോളര്‍ ചെലവാക്കുന്നവരെ അഭിനന്ദിക്കുകയാണു വേïത്. അവര്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കേരളത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടാന്‍ സഹായിക്കുന്നുï്. ഒരു സിനി
മയോ വീടോ നിര്‍മിക്കുമ്പോള്‍ എത്ര കുടുംബങ്ങളാണ് അതുകൊïു ജീവിക്കുന്നത്! രïും പ്രവാസികള്‍ക്ക്, വിശേഷിച്ച് അമേരിക്കന്‍ പ്രവാസികള്‍ക്കു നഷ്ടക്കച്ചവടമാണെന്നറിയാം. പക്ഷേ, നമ്മള്‍ ചെലവാക്കിയാലല്ലേ മറ്റൊരാള്‍ക്കു പ്രയോജനമുïാവുകയുള്ളൂ? അതുകൊï് ഉള്ളവര്‍ ചെലവാക്കണം. പണത്തെ മാത്രം സ്‌നേഹിച്ചു സമ്പാദിച്ചുകൂട്ടുന്നവര്‍, വയസ്സായി ആരോഗ്യം നഷ്ടപ്പെടുമ്പോള്‍ മാത്രമാണു സമയത്തിന്റെ വിലയറിയുന്നത്. എത്ര കോടികള്‍ മുടക്കിയാലും അതൊരിക്കലും തിരിച്ചുകിട്ടാന്‍ പോകുന്നില്ല. അതുകൊï്, കിട്ടുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കുന്നതാണു പ്രായോഗികബുദ്ധി.
ഒറ്റയ്ക്കുള്ള നിര്‍മ്മാണത്തില്‍ ഇപ്പോള്‍ താല്‍പ്പര്യമില്ല. എഴുത്തിലും തിരക്കഥയിലുമാണ് ഇപ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്. എന്റെ കഥകളെ ആസ്പദമാക്കിയുള്ള എന്റെ ആദ്യത്തെ തിരക്കഥയായ ‘വാസ്‌ക്കോ ഡ ഗാമ’ ഏതാïു പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ പുസ്തകത്തെക്കുറിച്ചു പറഞ്ഞവസാനിപ്പിക്കാം. പതിവുപോലെ, മലയാളത്തിലെ പ്രശസ്തമായ എല്ലാ ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച കഥകള്‍തന്നെയാണ് ഇത്തവണയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്റെ അഞ്ചാമത്തെ കഥാസമാഹാരമായ ‘ഡോഗ് വാക്ക’റിനെ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
സ്‌നേഹപൂര്‍വ്വം,
തമ്പി ആന്റണി തെക്കേക്കൂറ്റ്
ലിങ്കിൽ ക്ലിക് ചെയ്യുക –
https://greenbooksindia.com/stories/dog-walker-thampi-antony