കനല്‍ച്ചുവടുകള്‍ കെ.വി. രാമകൃഷ്ണന്‍
അശീതി പിന്നിട്ട കവി, താൻ താണ്ടി വന്ന കനൽച്ചുവടുകളിലേക്ക് പിന്തിരിഞ്ഞു നോക്കുകയാണ്. നേട്ടങ്ങളും നഷ്ടങ്ങളും , ആശയും നിരാശയും എല്ലാം ഒരു ശരാശരി മനുഷ്യർക്ക് ഉണ്ടാകുന്നതെങ്കിലും, അനന്യമായ അനതിസാധാരണമായ ഒരു നിയോഗമാണ്, കൈരളിയെ ധന്യമാക്കിയ മഹാരഥന്മാരോടെല്ലാം ഒരുമിച്ച് ഇടപഴകാനും അവരോടൊപ്പം കർമ്മനിരതനാകാനും സാധിക്കുക എന്നത്. അത്രമേൽ ധന്യമായ മുഹൂർത്തങ്ങളെക്കുറിച്ചും ഔദ്യോഗിക മേഖലകളെക്കുറിച്ചും വ്യക്തിപരമായ വികാരവിചാരങ്ങളെക്കുറിച്ചും കാവ്യാത്മകമായി ആലേഖനം ചെയ്ത ആത്മകഥ.