Friday, October 10, 2025

ധ്യാനത്തിന്റെ വെളിപാടിലൂടെ പ്രണയത്തിന്റെ തീക്ഷ്ണമുഹൂര്‍ത്തങ്ങള്‍

പാബ്ലോ നെരൂദ  തന്റെ ഇരുപതുകളില്‍ എഴുതിയ ‘ഇരുപതു പ്രണയ കവിതകളും ഒരു വിഷാദഗീതവും’ എന്ന കൃതിയാണ് ഗ്രീന്‍ ബുക്‌സ് 2019ല്‍ പുറത്തിറക്കിയ ആദ്യ നെരൂദ കൃതി. ജീവിതം, പ്രണയം, കാമം, ഏകാന്തത, പിണക്കം എല്ലാം പ്രത്യക്ഷപ്പെടുന്ന ഈ കവിതകള്‍ തുടക്കം മുതല്‍ തന്നെ കൗമാരക്കാരുടെ ഹരമായി മാറിയിരുന്നു. നെരൂദയുടെ ‘നൂറു പ്രണയ ഗീതകങ്ങള്‍’ എന്ന ഈ കൃതി അദ്ദേഹത്തിന്റെ അമ്പതുകളിലാണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. പ്രണയത്തിന്റെ മുന്തിരിച്ചാറ്, ഈ കവിതകളിലേക്കെത്തുമ്പോള്‍ കൂടുതല്‍ മാധുര്യമേറിയതായും പ്രണയസങ്കല്പങ്ങളുടെ മാസ്മരികതീവ്രത കൂടിയിട്ടുള്ളതായും കാണാം. എല്ലാ പ്രണയികളുടെയും ദയവാതായനങ്ങള്‍ തുറക്കുന്ന കാവ്യവായനയുടെ അമൂര്‍ത്തങ്ങളായ സൗന്ദര്യശില്പങ്ങളാണ് ഇതിലുള്ളത്. കാലാതീതമായ പ്രണയപ്പെയ്ത്തുകള്‍ നിറഞ്ഞ വരികളാണവ. ഹൃദയംകൊണ്ടും ആത്മാവുകൊണ്ടും ഒന്നാകുന്ന പ്രണയത്തിന്റെ മാസ്മരിക ലോകത്തെ അത് അനാവരണം ചെയ്യുന്നു.

ഇ.കെ. ശിവരാജന്റെ നെരൂദക്കവിതകളോടുള്ള അദമ്യമായ അനുരാഗമാണ് ഈ വിവര്‍ത്തന കൃതിയിലൂടെ അദ്ദേഹം ആവിഷ്‌കരിക്കുന്നത്. മൂലകൃതിയിലെ ഭാവവും അനുഭവങ്ങളും ഒട്ടും ചോര്‍ന്നുപോകാതെ അവതരിിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

നെരൂദ വിടപറഞ്ഞിട്ട് അമ്പത് വര്‍ഷം തികയുന്ന ഈ വര്‍ഷത്തില്‍ പ്രണയവും ദാര്‍ശനികതയും ഒരുമിപ്പിക്കുന്ന നൂറു പ്രണയഗീതകങ്ങളുടെ ഈ സമാഹാരം മലയാളി വായനക്കാര്‍ക്കായി സമർപ്പിക്കുന്നു

നൂറ് പ്രണയഗീതകങ്ങള്‍  പാബ്ലോ നെരൂദ    വിവര്‍ത്തനം: ഇ.കെ. ശിവരാജന്‍

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles