Friday, October 10, 2025

ശ്രേഷ്ഠകവിയുടെ ശബ്ദസൗകുമാര്യവും അര്‍ത്ഥഗംഭീരവുമായ വരികളിലൂടെ

മലയാളത്തിന്റെ  പ്രിയകവിതകള്‍    വള്ളത്തോള്‍

ക്ലാസ്സിസിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും കാവ്യഭൂമികയാണ് വള്ളത്തോള്‍ സൃഷ്ടിച്ചത്. സ്വാതന്ത്ര്യസമരകാലം കവിതയില്‍ ആവിഷ്‌കരിച്ച്  ദേശീയകവിയായി പ്രശസ്തനായി. അക്കാലഘട്ടത്തിലെ എല്ലാ അനാചാരങ്ങള്‍ക്കുമെതിരായി തൂലിക ചലിപ്പിച്ചു . വാല്മീകി രാമായണം തര്‍ജ്ജമ ചെയ്ത് ‘കേരള വാല്മീകി’ എന്ന അപരനാമത്തില്‍ അറിയെപ്പട്ടു.

ഇച്ഛാശക്തിയാല്‍ കലയുടെ മഹത്ത്വമറിഞ്ഞ കവി ഇന്നത്തെ കലാമണ്ഡലത്തിന്റെ സ്ഥാപകശില്പിയായി.  ശബ്ദസൗകുമാര്യവും ഉന്മേഷദായകവും പ്രസാദപൂര്‍ണ്ണവും ആസ്വാദ്യകരവുമായ ലളിതകോമളപദാവലികളാല്‍ മലയാള കാവ്യലോകത്തില്‍ അദ്വിതീയനായി. നാടകീയത, ചലനാത്മകത, അര്‍ത്ഥഗാംഭീര്യം എന്നിവയാല്‍ സമൃദ്ധമാണ് വള്ളത്തോള്‍കവിതകള്‍. മലയാളകാവ്യ സംസ്‌കാരചരിത്രത്തില്‍ ശ്രേഷ്ഠകവിയായി വിരാജിക്കുന്ന വള്ളത്തോളിന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles