ഗ്രീൻ ബുക്സ് മെഗാ ബുക്ക് ഫെയറിനു തുടക്കമായി
ഇരിങ്ങാലക്കുട ടൗൺ ഹാളിനോട് ചേർന്നുള്ള അയ്യങ്കാളി സ്ക്വയറിൽ നടക്കുന്ന ഗ്രീൻ ബുക്സ് മെഗാ ബുക്ക് ഫെയർ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയ്യർപേഴ്സൺ ശ്രീമതി മേരികുട്ടി ജോയ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മുൻ എം എൽ എ യും അധ്യാപകനുമായിരുന്ന ശ്രീ കെ യു അരുണൻ മാസ്റ്റർ, പു ക സ ഇരിങ്ങാലക്കുട സെക്രട്ടറി ശ്രീ ഷെറിൻ അഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. ഗ്രീൻ ബുക്സ് എം ഡി ഇ. കെ നരേന്ദ്രൻ നന്ദി അറിയിച്ചു.
ഇംഗ്ലീഷിലെയും മലയാളത്തിലെയും എല്ലാ പ്രസാധകരുടെയും മികച്ച പുസ്തകങ്ങൾ 50% വരെയുള്ള ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം ഉപയോഗപ്പെടുത്തൂ. മെഗാ ബുക്ക് ഫെയർ ഒക്ടോബർ 26 വരെ രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെ.
കൂടുതൽ വിവരങ്ങൾക്ക് 8589095305, 8589095302