സുന്ദരിയായ മന്ത്രവാദിനി by കെ.എസ്. വേണുഗോപാല്‍
ജിപ്‌സി എന്ന വാക്കിന്റെ ഉത്ഭവം ഈജിപ്ത് എന്ന പദത്തില്‍ നിന്നാണെന്നു പറയപ്പെടുന്നു. നൂറ്റാണ്ടുകളോളം ജിപ്‌സികള്‍ ഈജിപ്തിന്റെ അതിര്‍ത്തിക്കകം ഒതുങ്ങിക്കൂടി. ഒടുവിലവര്‍ അതിര്‍ത്തി ലംഘിച്ച് പുറംലോകത്തേക്കു സഞ്ചാരം തുടങ്ങി. ഈജിപ്തില്‍നിന്നു വന്നവര്‍ എന്ന വിശേഷണം ലോപിച്ച് കാലാന്തരത്തില്‍ രൂപപ്പെട്ട വാക്കത്രെ ജിപ്‌സി. (ആമുഖത്തില്‍നിന്ന്)
‘സുന്ദരിയായ മന്ത്രവാദിനി’ ബുദ്ധിയും ശക്തിയും കൊണ്ട് വിജയിക്കുന്ന കൊണ്ടസ്. സത്യസന്ധനായ ജുഹാസ്. അമ്മയുടെ രക്ഷകനായി മാറുന്ന യോക്കോ. അതുല്യശക്തിപ്രഭാവമുള്ള ഓറിയസ്. സത്യനീതികള്‍ പുലര്‍ത്തുന്ന ഗോജവെര്‍. വാക്കുപാലിച്ച് റോജ്യോയും ഫെഡ്മയും. ജിജ്ഞാസുവായ നലുവും ജെസിബാബയും അംഗുലീമാലനും ഹൊര്‍മോണ്ടോയുമടക്കം പൈശാചിക ശക്തിയുള്ള കഥാപാത്രങ്ങള്‍. ഹിമപര്‍വ്വതത്തില്‍നിന്നുള്ള രാജകുമാരി, വിശ്വസ്തയായ ലാലി, ഭീകരനായ അംഗുലീമാല, ഓറിയുടെ ഖഡ്ഗം തുടങ്ങിയ നാടോടി സഞ്ചാരികളായ ജിപ്‌സികളുടെ രസകരമായ കഥകള്‍.