Friday, October 10, 2025

കുട്ടികളിലെ നന്മകളിലേക്ക് വിരല്‍ചൂണ്ടി

പരല്‍മീനുകള്‍ കളിക്കുന്ന തോട്ടുവക്കത്തെ വീട്  by  ബാബു ഇരുമല

ജോലി ചെയ്യുന്ന വീട്ടിലെ ദുരവസ്ഥയില്‍നിന്നും തമിഴ് ബാലന്‍ അപ്പുവെന്ന മുരുകനെ രക്ഷപ്പെടുത്തുന്ന നേതനും നേഹയും. മൂന്നു കുസൃതിക്കുടുക്കകളുടെ നാല് ദിവസത്തെ സാഹസികതകള്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം. കുട്ടികളില്‍ നന്മയുടെയും കരുണയുടെയും സ്‌നേഹത്തിന്റെയും ശീലുകള്‍ നിറയ്ക്കുന്ന നോവലില്‍ പട്ടിയും കോഴിയും ഉള്‍പ്പെടെ നിരവധി കഥാപാത്രങ്ങളുണ്ട്.

നന്മ ചെയ്യുമ്പോള്‍ ഒപ്പം നില്‍ക്കുന്ന മാതാപിതാക്കളും കുടുംബബന്ധങ്ങളുമുണ്ട്. കാക്കനാട്, കോതമംഗലം, ഇരുമലടി എന്നീ സ്ഥലരാശികളിലൂടെ വികസിക്കുന്ന കഥ ബാലസാഹിത്യത്തില്‍ പുതുമാനവും വ്യത്യസ്ത അനുഭവവും തരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles