കെവി ആർ എന്ന ത്ര്യക്ഷരിയുടെ നവതി ഒക്ടോബർ അഞ്ചാം തിയതി സഹൃദയ ലോകവും ശിഷ്യഗണങ്ങളും ഏറ്റെടുക്കുന്ന വേദിയിൽ വിവേകോദയം സ്കൂളിൽ ഗ്രീൻ ബുക്സിന്റെ ഉപഹാരമായി അദ്ദേഹത്തിന്റെ കനൽച്ചുവടുകൾ എന്ന ആത്മകഥ, ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ ആർ.ബിന്ദു പ്രകാശനം ചെയ്യപ്പെടുകയാണ്.
നവതിയുടെ നിറവിൽ തന്റെ കനൽച്ചുവടുകളിലേക്ക് പിന്തിരിഞ്ഞു നോക്കുകയാണ് കെ വി ആർ. മഹാരഥന്മാരോടെല്ലാം ഇടപഴകാനും കർമ്മനിരതനാകാനും സാധിച്ച, ധന്യമായ ആ മുഹൂർത്തങ്ങളെക്കുറിച്ചും ഔദ്യോഗിക മേഖലകളെക്കുറിച്ചും വികാരവിചാരങ്ങളെക്കുറിച്ചും കാവ്യാത്മകമായി ആലേഖനം ചെയ്ത ആത്മകഥ. ഒരു ധന്യ ജീവിതത്തിന്റ ചുവടുകൾ.