ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ മലയാളദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രീൻ ബുക്സ് ഒരുക്കിയ പുസ്തകോത്സവം കോളേജിന്റെ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഫ്ലവററ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ‘മ്ലേച്ചൻ’ എന്ന കൃതിയിലൂടെ മലയാള വായനക്കാരുടെ ശ്രദ്ധനേടിയ ഡോ. സച്ചിൻദേവ് മലയാളദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും “മലയാളഭാഷയും നവമാധ്യമങ്ങളും ഡീ-കൊളോണിയൽ സമീപനങ്ങളും” എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി ആഴത്തിലുള്ള സംവാദം നടത്തുകയും ചെയ്തു.
ഇംഗ്ലീഷും മലയാളവും ഉൾപ്പെടെ മികച്ച പുസ്തകങ്ങളുടെ സമാഹാരത്തോടെ ഗ്രീൻ ബുക്സ് കോളേജ് ലൈബ്രറിയിൽ നടത്തുന്ന ഈ പുസ്തകോത്സവം നവംബർ 4 വരെ തുടരും.


