കൊച്ചിയില്‍ ജനനം. ഏജീസ് ഓഫീസില്‍ സേവനമനുഷ്‌ഠിച്ചു. കഥ, നോവല്‍, തിരക്കഥ എന്നീ മേഖലകളില്‍ സജീവം. ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളും പുത്രന്‍, കുട്ടിസ്രാങ്ക്, ഈ.മ.യൗ, അതിരന്‍ എന്നീ തിരക്കഥകളും രചിച്ചിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍: ചലച്ചിത്ര രചനയ്‌ക്കുള്ള ദേശീയ അവാര്‍ഡ് (കുട്ടിസ്രാങ്ക്), സിഫ് ടാന്‍സാനിയ അന്തര്‍ദ്ദേശീയ അവാര്‍ഡ് (ഈ.മ.യൗ), എന്‍.എഫ്.ഡി.സി തിരക്കഥാ മത്സരത്തില്‍ പുരസ്‌ക്കാരം, ടെലിവിഷന്‍ തിരക്കഥയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ്, ക്രിട്ടിക്‌സ് അവാര്‍ഡ്, മികച്ച നോവലിനുള്ള എസ്.ബി.ഐ അവാര്‍ഡ് (ചാവുനിലം), വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌ക്കാരം (13 കടല്‍ക്കാക്കകളുടെ ഉപമ).
Click here to buy P. F. Mathew’s books