ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ രംഗകലകള്‍ക്കുള്ള ശക്തിയും കഴിവും ഓര്‍മ്മിക്കാനുള്ള ദിനമാണ് ലോകനാടക ദിനം.
നാടകം മാത്രമല്ല, അരങ്ങിൽ വരുന്ന എല്ലാ കലകളും തിയേറ്ററിന്റെ പരിധിയിൽ വരും. 1961-ൽ ഹെൽസിങ്കിയിലും പിന്നീട് വിയന്നയിലുമായി ലോകനാടക വേദിയുടെ ഒൻപതാമത് കൺവെൻഷൻ നടന്നു. അന്ന് നാടകവേദിയുടെ പ്രസിഡന്റായ ആർ.വി.കിവിമയുടെ നിർദ്ദേശമാണ് ലോകനാടക ദിനം എന്ന ആശയം. അങ്ങനെയാണ് മാർച്ച് 27 നാടക ദിനമാക്കാൻ തീരുമാനമായത്.
കേരളത്തിന്റെ നാടക ചരിത്രം പരിശോധിച്ചാൽ സാമൂഹിക നവോത്ഥാനത്തിനു വേണ്ടിയുള്ള നാടക രചനയുടെ ഒരു പാരമ്പര്യം നമുക്ക് എടുത്തു പറയാനുണ്ട്.നാടക രചന സമൂഹവും സംസ്കാരവുമായുള്ള സംഘർഷത്മകമായ, ആഴത്തിലുള്ള സംവേദനവും സംവാദവുമാണ്.
ജനങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വവും പരസ്പരധാരണയും ഉണ്ടാക്കാന്‍ രംഗകലകള്‍ക്കുള്ള സ്വാധീനവും അവ ഓരോന്നിന്‍റെയും മികവും പരിചയിച്ചറിയാന്‍ ഈ ദിനാചരണം ഉതകുന്നു.
“സ്ത്രീപങ്കാളിത്തം അടയാളപ്പെടുത്തിയ നാടകനിർമ്മിതിയെ വിപ്ലവകരമായി സ്വാധീനിക്കുന്ന നാല് നാടകങ്ങൾ. അരങ്ങിന്റെ ഭാഷയെ ചിട്ടപ്പെടുത്തിക്കൊണ്ട് പുതിയ രംഗപാഠങ്ങൾ നിർമ്മിക്കുന്നു. നാടകചരിത്രത്തിലെ പുതിയസാദ്ധ്യതകൾ തുറന്നു കാണിക്കുന്നു. രംഗാവിഷ്‌ക്കാരത്തിൽ സ്ത്രീനാടകവേദിയുടെ ശക്തമായ രാഷ്ട്രീയം അവതരിപ്പിക്കുന്നു” അരങ്ങിലെ മത്സ്യഗന്ധികൾ –സജിത മഠത്തിൽ
ഈ പുസ്തകം വാങ്ങിക്കുവാൻ : https://greenbooksindia.com/drama/arangile-mathysagandhikal-sajitha-madathil
ReplyForward
|