നിളയിൽ നിലാവ് പെയ്യുമ്പോൾ by അലോഷി
സൂക്ഷ്മമായി നോക്കിയാല്‍ വായനക്കാരെയും ഉള്‍പ്പെടുത്തുന്ന ഓര്‍മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്‍ തോറ്റുപോയവരും ജീവിക്കാന്‍ മറന്നവരും പ്രണയവേനലില് വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.
നിളയുടെ ഓരങ്ങളില്‍നിന്ന് ഓര്‍മ്മകളുടെ തടവറയിലേക്ക് തിരിച്ചിറങ്ങുന്ന എഴുത്തുകാരന് അമ്മമണമുള്ള സുഖദമായ വാത്സല്യത്തിലേയ്ക്കും, അച്ഛനോർമ്മകളുടെ ആഴങ്ങളിലേയ്ക്കും മുങ്ങിപ്പോകുന്നുണ്ട്.
നാട്ടുവിശേഷങ്ങളും ചേറു മണക്കുന്ന ബാല്യവും കാവിനു പറയാനുണ്ടായിരുന്നതും മുണ്ട്യാറക്കുന്നിലെ വെയില് താഴുമ്പോള്‍ വീണുപോയ ഇലകള്‍ പറഞ്ഞതും മുറിവുകള്‍ തന്നെയാണ്.