മനുഷ്യന്‍ പരിണാമം രോഗം ഇന്നും നാളെയും – എതിരന്‍ കതിരവന്‍
മനുഷ്യന്റെ വര്‍ത്തമാനകാലത്തെ ഭൗതിക, ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ നല്‍കുന്ന ലേഖനസമാഹാരം. പരിണാമത്തിലൂന്നി ഇന്ന് മനുഷ്യകുലം എത്തിനില്ക്കുന്നതിനെക്കുറിച്ച് കൃത്യമായി അപഗ്രഥിക്കുന്ന പുസ്തകം. ഈ അവസ്ഥാന്തരങ്ങള്‍ എങ്ങനെയാണ് മനുഷ്യജീവിതത്തെ നാശത്തിലേക്കും അതിലൂടെ പ്രകൃതിയെ എപ്രകാരമാണ് അപകടത്തിലേക്കും നയിക്കുന്നത് എന്ന് ഈ ലേഖനങ്ങളിലൂടെ പ്രസിദ്ധശാസ്ത്ര അദ്ധ്യാപകനും ചിന്തകനുമായ എതിരന്‍ കതിരവന്‍ സൂചിപ്പിക്കുന്നു.
ഭാവിയില്‍ എവിടെയാണ് മനുഷ്യര്‍ എത്തിച്ചേരുക എന്നും ഇന്നത്തെ ശാസ്ത്രപുരോഗതി ഏതെല്ലാം വിധത്തിലാണ് മനുഷ്യരെ എത്തിക്കുക എന്നുമുള്ള വ്യക്തമായ കാഴ്ചാടുകള്‍ പങ്കുവെയ്ക്കുന്ന ലേഖനങ്ങള്‍.
“ബോധജ്ഞാനം (consciousness) എവിടുന്ന് ഉദിച്ചു വന്നു? പരിണാമവഴിയില്‍ അവസാനകാലത്ത് വന്നുചേര്‍ന്നതാണോ അത്? അതോ ആദ്യത്തെ നാഡീവ്യവസ്ഥ രൂപെപ്പടുന്ന സമയത്തുതന്നെ അതിന്റെ തുടക്കമായിരുന്നോ? ബുദ്ധി എന്നത് പെട്ടെന്ന് ഒരിക്കല്‍ ചില ജീവികളുടെ തലച്ചോറില്‍ കയറിക്കൂടിയതൊന്നുമല്ല. കാഴ്ചയും കേള്‍വിയും മറ്റു ഇന്ദ്രിയാനുഭവങ്ങളും ജന്തുക്കള്‍ സ്വാംശീകരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ ബോധജ്ഞാനത്തിന്റെ നാമ്പുകള്‍ മുളച്ചു തുടങ്ങിയിരുന്നു എന്നു വേണം കരുതാന്‍. ” (പുസ്തകത്തില്‍നിന്ന്)

