Thursday, October 9, 2025

പലസ്തീന്റെ ശബ്ദമായിരുന്ന മഹ്‌മൂദ് ദര്‍വിഷിന്റെ കാവ്യസമാഹാരം

കുതിരയെ തനിച്ചാക്കിയതെന്തിന്?   by  മഹ്‌മൂദ് ദര്‍വിഷ്    Mahmoud Darwish  വിവർത്തനം :  അംജദ് അമീൻ കാരപ്പുറം

ദര്‍വിഷിന്റെ കവിതകള്‍ അക്രമത്തിന്റെയോ ഭീകരതയുടേയോ സ്വരമായിരുന്നില്ല. നിഷ്‌കാസിതരായവര്‍ക്ക് അവര്‍ ജന്മമെടുത്ത വീടുകളോടും പഴയ ചുറ്റുപാടുകളോടുമുള്ള അദമ്യമായ സ്‌നേഹവും വേര്‍പാടിന്റെ വേദനകളുമായിരുന്നു. സ്‌നേഹത്തിന്റെ അടിയൊഴുക്കുകളായിരുന്നു ആ കവിതകളുടെ ആകര്‍ഷണം.

ദര്‍വിഷ്, അദ്ദേഹത്തിന്റെ അമ്പതുകളില്‍ എഴുതപ്പെട്ടുവെന്നു കരുതുന്ന ‘കുതിരയെ തനിച്ചാക്കിയതെന്തിന്’ എന്ന കവിതാസമാഹാരത്തിലും കുഞ്ഞുനാളില്‍ താന്‍ ജനിച്ച നാട്ടില്‍ നിന്നും നിഷ്‌കാസിതനാക്കെപ്പട്ടതിന്റെ  ഓര്‍മ്മകളും സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളും നിരാശയുടെ സ്വരവും കൂടുതല്‍ ഭാവാത്മകതമായി പ്രതിഫലിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷവും യുദ്ധങ്ങള്‍ക്ക് അവസാനമില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന കവിതയാണ് ‘അവന്‍ അകലേക്ക് നടക്കുമ്പോള്‍’.

”നമ്മുടെയുള്ളിലെ ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്ന കാലത്തോളം യുദ്ധമവസാനിക്കില്ല. അതിനാല്‍ നമുക്ക് പരസ്പരം നന്മയും ദയയും ഉള്ളവരാവാം.”

വര്‍ത്തമാനകാല സംഭവപരമ്പരകള്‍ അദ്ദേഹത്തിന്റെ ദര്‍ശനാത്മക കാഴ്ചപ്പാടുകളെ സാധൂകരിക്കുകയാണല്ലോ?

‘കുതിരയെ തനിച്ചാക്കിയതെന്തിന്’ എന്ന സമാഹാരത്തില്‍ കാല്പനികതയുടെയും ഇതിഹാസങ്ങളുടെയും ദാര്‍ശനികതയുടെയും പശ്ചാത്തലത്തില്‍ നാടുകടത്തപ്പെട്ടവരുടേയും സ്വത്വം നഷ്ടപ്പെട്ടവരുടേയും വ്യഥകള്‍ പറയുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles