Mar 24. ക്ഷയരോഗദിനമായി ആചരിക്കുന്നു
നൂറ്റാണ്ടുകളായി ലോകം മുഴുവൻ കണ്ടുവരുന്ന, ഒരു പകരുന്ന അസുഖമാണ് ക്ഷയം. ത്വക്ക്, നട്ടെല്ല്, ശ്വാസകോശങ്ങള്‍ എന്നീ ശരീരഭാഗങ്ങളെ ഇത് ബാധിക്കുന്നു. റോബർട്ട് കോച്ച് 1882 മാർച്ച് 24-ന് ആണ് ക്ഷയരോഗത്തിന്റെ കാരണം കണ്ടെത്തിയത്. ക്ഷയരോഗത്തിന് കാരണമായ മൈകോ ബാക്ടീരിയം ട്യൂബർകുലോസിസിന്റെ (ടി.ബി. ബാസിലാസ്) കണ്ടെത്തൽ, ക്ഷയരോഗ നിർണയത്തിനും ചികിത്സയ്ക്കും വഴിയൊരുക്കി.
ക്ഷയരോഗത്തിന്റെ ഭീകരതയും, സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങളും പൊതുജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുന്നതിനും ക്ഷയരോഗം എന്ന പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനുമായി ഓരോ വർഷവും ലോകാരോഗ്യസംഘടന മാർച്ച് 24ന് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. 1839ല്‍ സൂറിച്ചിലെ ജെ എന്‍ ഷേന്‍ബീന്‍ എന്ന വൈദ്യശാസ്ത്ര പ്രൊഫസര്‍ ക്ഷയരോഗംമൂലം മരിച്ചവരുടെ ശരീരത്തില്‍ ചെറിയ മുഴകള്‍ ഉള്ളതായി കണ്ടുപിടിച്ചു. ഇതുമൂലം ഈ രോഗത്തിന് ടുബര്‍കുലോസിസ് എന്നു നാമകരണം ചെയ്തു. ക്ഷയരോഗപ്രതിരോധത്തിന് കാല്‍മെറ്റ്, ഗെറിന്‍ എന്നീ ഫ്രഞ്ചു ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ബി.സി.ജി വാക്‌സിന്‍ ഉപയോഗിക്കുന്നു ക്ഷയരോഗത്തെപ്പറ്റിയുള്ള ബോധവത്കരണത്തിനായും രോഗനിര്‍മാര്‍ജ്ജനത്തിനള്ള ശ്രമത്തിനും എല്ലാവര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിച്ചുവരുന്നു.
“ലോകത്തെ ജനസംഖ്യയിൽ മൂന്നിലൊന്ന് പേർക്ക് ഒരിക്കലെങ്കിലും ട്യൂബർ കുലോസിസ് ബാധ ഉണ്ടായിട്ടുണ്ട്. ചികിൽസിച്ചില്ലെങ്കിൽ പകുതിയിൽ കൂടുതൽ പേരും മരണമടയാം. ഇന്ത്യയടക്കമുള്ള വികസിത രാജ്യങ്ങളിൽ ക്ഷയരോഗം ഇന്നും ഗൗരവമായ ആരോഗ്യപ്രശ്നമാണ്”. (നിപ്പ വൈറസും മഹാമാരികളും)
ഈ പുസ്തകം വാങ്ങിക്കുവാൻ : https://greenbooksindia.com/health/nipah-virusum-mahamarikalum-sukumaran
SUMMARY : THE WORLD TB DAY 2021
ReplyForward
|