Thursday, October 10, 2024

വയലാർ രാമവർമ്മയുടെ ജന്മദിനം

ഇന്ന് മരണമില്ലാത്ത സർഗ്ഗസംഗീത ധന്യനായ കവിയുടെ ജന്മദിനം
“സ്നേഹിക്കയില്ല ഞാൻ
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്ത്വശാസ്ത്രത്തെയും”-

എന്ന് തന്റെ കാവ്യജീവിത തത്ത്വശാസ്ത്രം ആവുന്നത്ര ഉച്ചത്തിൽ വിളിച്ചുപറഞ്ഞ വയലാർ രാമവർമ 1928 മാർച്ച് 25-ന് വയലാറിൽ ജനിച്ചു. ‘തൂലിക പടവാളാക്കിയ കവി’യെന്ന് കാവ്യാസ്വാദകരും നിരൂപകരും അദ്ദേഹത്തെ വിളിച്ചു. കവിതയെ സമൂഹ പരിവർത്തനത്തിനുള്ള ഉപാധിയായാണ് അദ്ദേഹം കണ്ടത്.

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളും ആയി ബന്ധപ്പെട്ടു പ്രവർത്തിച്ചു . സർഗസംഗീതം ,മുളങ്കാട്‌ , പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ്‌ എന്ന നിലയിൽ‌ വയലാർ കൂടുതൽ പ്രസിദ്ധനായി. നാടകഗാനങ്ങളും അദ്ദേഹം എഴുതി.

ഗാനരചനയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ കവികൂടിയാണ് വയലാർ. ‘ചക്കരപ്പന്തലിൽ തേൻമഴ ചൊരിയുന്നതുപോലെ’ മാധുര്യമൂറുന്ന നിരവധി ഗാനങ്ങൾകൊണ്ട് ഗാനാസ്വാദകരുടെ മനസ്സിന് വിരുന്നൂട്ടി. നാടകഗാനങ്ങളും സിനിമാഗാനങ്ങളും എഴുതി മലയാള നാടകഗാനരംഗത്തും ചലച്ചിത്രഗാനരംഗത്തും ഗാനസമൃദ്ധിയുടെ നിറവൊരുക്കി.

SUMMARY : VAYALAR RAMAVARMA BIRTHDAY

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles