വീട്ടമ്മ എന്ന കള്ളിയില്‍നിന്ന് കുതറിത്തെറിക്കുന്ന എഴുത്തിന്റെ കരുത്ത് ഈ കഥാകാരിയുടെ രചനകളെ വ്യത്യസ്തമാക്കുന്നു. സമരസപ്പെടാത്ത ചിന്തയുടെ പെണ്‍കനലുകള്‍ ഇതില്‍ ചിതറിക്കിടക്കുന്നു. വായിച്ചു തീര്‍ന്നാലും ഈ കഥാസമാഹാരത്തിലെ കഥകള്‍ നമ്മെ വേട്ടയാടും. നഷ്ടപ്പെട്ടുപോയ ഗ്രാമീണജീവിതത്തിന്റെ പാലക്കാടന്‍ തെളിച്ചം ഈ കഥകളില്‍ ചിതറിക്കിടപ്പുണ്ട്. പെണ്ണിന് എവിടമിടം എന്ന ശക്തമായ രാഷ്ട്രീയചോദ്യവും ശാലിനിയുടെ കഥകള്‍ ഉയര്‍ത്തുന്നു. – ജേക്കബ്ബ് ഏബ്രഹാം
Book Available Here – Payittodikkokkan