Friday, September 20, 2024

ഡാര്‍ക്ക് വെബ് – ഷാജി മഞ്ജരി

സമകാല സാങ്കേതികവിദ്യയുടെ ഏറ്റവും നൂതന സാധ്യതകളില്‍ ഒന്നായ നിര്‍മ്മിതബുദ്ധിയുടെ ചതിക്കുഴിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ ക്രൈം നോവല്‍. അവസാനദ്ധ്യായംവരെ വായനയില്‍, സംഭ്രമവും ഭീതിയും ട്വിസ്റ്റുകളും സസ്‌പെന്‍സും നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെ ഡാര്‍ക്ക് വെബ് (മര്‍ഡര്‍ ഓഫ് എ ടീച്ചര്‍) കൂട്ടിക്കൊണ്ടുപോകുന്നു. അമിതമായ ഇന്റര്‍നെറ്റ് ഉപയോഗവും അതിന്റെ അപകടവശങ്ങളും മറ്റും അറിയാതെ അതില്‍ പെട്ടുപോകുന്ന പുതുതലമുറയ്ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ നോവല്‍. വിരല്‍ത്തുമ്പില്‍ ഏത് ലോകവും മുന്നിലെത്തുന്ന ഈ കാലഘട്ടത്തില്‍ ശരിയും തെറ്റും തിരിച്ചറിഞ്ഞ് ദിശാബോധത്തോടെ ഓരോരുത്തരും സഞ്ചരിക്കേണ്ടതുണ്ട്. നേരിന്റ വഴിയിലൂടെ പുതുതലമുറ നടക്കേണ്ടതിന്റേയും ഒപ്പം രക്ഷിതാക്കള്‍ കണ്ണു തുറന്ന് എപ്പോഴും ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതിന്റേയും ആവശ്യകത നോവല്‍ ഉറക്കെ വിളിച്ചുപറയുന്നു. ഇത് ഒരു തിരിച്ചറിവാണ്, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തിനും ഉള്ള തിരിച്ചറിവ്.

Book Available Here – Dark Web

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles