Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
വാക്കുകള്‍ ഓര്‍മ്മകളുടെ പുസ്തകം - സി.പി. അബൂബക്കര്‍ - Green Books India
Thursday, December 5, 2024

വാക്കുകള്‍ ഓര്‍മ്മകളുടെ പുസ്തകം – സി.പി. അബൂബക്കര്‍

വാക്കുകള്‍ ഓര്‍മ്മകളുടെ പുസ്തകം – സി.പി. അബൂബക്കര്‍

ചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓര്‍മ്മകള്‍ അവയുടെ അടരുകളും. അടരുകളില്‍നിന്നും അടര്‍ത്തിയെടുക്കുന്ന അക്ഷരങ്ങള്‍ക്ക് എന്തൊരു ചന്തമാണ്. സി.പി. അബൂബക്കറിന്റെ വാക്കുകള്‍, വാക്കുകളിലൂടെയുള്ള അസാധ്യമായ സഞ്ചാരമാണ്. ഒമ്പതാം ക്ലാസ്സിലെത്തിയതോടെ സാമൂഹ്യപാഠത്തില്‍നിന്നും ലഭിച്ച അറിവില്‍ സ്വതന്ത്രമനുഷ്യനായി എന്ന് സ്വയം ബോധ്യപ്പെട്ട എഴുത്തുകാരന്റെ ജീവിതനാള്‍വഴികള്‍. അതില്‍നിന്നും ഉയിര്‍ക്കൊണ്ട സ്വതന്ത്രപതംഗം. കെ.എസ്.എഫിന്റെയും എസ്.എഫ്.ഐ.യുടെയും സമരോജ്ജ്വലമായ തീക്ഷ്ണയൗവ്വനം. അതുള്‍ക്കൊണ്ട് വളര്‍ന്നതിന്റെയും പിന്നെ ചുവന്ന കൊടി നെഞ്ചോട് ചേര്‍ത്ത് ഇന്നും നിര്‍ഭയനായി ജീവിക്കുന്നതിന്റെയും സ്മൃതിശേഖരമാണിത്. ജനനം മുതല്‍ ഇന്നു വരെയുള്ള ഒരു കാലത്തിന്റെ ചരിത്രം അടയാളപ്പെടുത്തുമ്പോള്‍ അത് അടുത്ത ഓരോ തലമുറയ്ക്കുമുള്ള രേഖയായി മാറുന്നു. ആഖ്യാനത്തിന്റെ സുഗന്ധം സൗമനസ്യത്തിന്റെ അത്തറായിത്തീരുന്നു.

ഒരു പ്രസ്ഥാനത്തിനു വേïി ജീവിതം നീക്കിവെച്ച സി.പി. അബൂബക്കറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു കാലത്തിന്റെ ചരിത്രം കൂടിയാണ്. സമരാവേശങ്ങളോടെ നീതിക്കായി പൊരുതുന്നവരുടെ കൂടപ്പിറപ്പായി നിന്ന ഒരു വ്യക്തിയുടെ സ്മൃതിരേഖകള്‍. കടല്‍ മുതല്‍ കാടു വരെ എന്ന എഴുത്തില്‍നിന്നു തുടങ്ങി വീട്ടു
വിശേഷങ്ങളുടെയും സൗഹൃദങ്ങളുടെയും അടരു
കളിലൂടെ സഞ്ചരിച്ച്, വിദ്യാഭ്യാസത്തിന്റെ സംസ്‌കൃതിയിലുറച്ചു നിന്ന്, ഇടത്താവളങ്ങളിലൂടെ നടന്നുകയറി, ഇടതുപക്ഷ സഹയാത്രികനായി മാറുന്ന കാഴ്ച അനിതരസാധാരണത്വത്തോടെയാണ് അവതരിപ്പി
ക്കുന്നത്. പിന്നെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഒരു ദീര്‍ഘയാത്രയാണ്. ഈ സഞ്ചാരത്തിന്റെ ജീവിതാനുഭവം വാക്കുകളില്‍ പകര്‍ത്തുമ്പോള്‍ അത് വരുംതലമുറകള്‍ക്കുള്ള മാര്‍ഗ്ഗദര്‍ശനങ്ങളുടെ രൂപരേഖയായി മാറുകയാണ്. അതാണീ ബൃഹത്തായ കൃതി. ‘വാക്കുകള്‍’ സഹര്‍ഷം വായനക്കാര്‍ക്കായി ഗ്രീന്‍ ബുക്‌സ് സമര്‍പ്പിക്കുന്നു.

Book Available Here – vaakkukal_ormakalude_pusthakam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles