Saturday, July 27, 2024

ആടുജീവിതം സിനിമാ പതിപ്പിന്റെ പ്രകാശനം

ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ആടുജീവിതം സിനിമാ പതിപ്പിന്റെ പ്രകാശനം നടന്നു.മാര്‍ച്ച് 10ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ രചയിതാവായ ബെന്യാമിന്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് പുസ്തകം നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. പുസ്തകത്തിലെ കേന്ദ്ര കഥാപാത്രമായ നജീബ് ,ഗ്രീന്‍ ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഇ .കെ.നരേന്ദ്രന്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

മോഹന്‍ലാല്‍,പൃഥിരാജ്‌ടോവിനോ തോമസ്, അമല പോള്‍, ആടുജീവിതം സിനിമയുടെ സംവിധായകന്‍ ബ്ലെസ്സി, മറ്റ് നടീ നടന്‍മാര്‍, അണിയറ പ്രവര്‍ത്തകര്‍, തുടങ്ങിയവരും ചടങ്ങില്‍ പ്രധാന സാന്നിദ്ധ്യമായി.

ആടുജീവിതം സിനിമാ ഓഡിയോ റിലീസിന്റെ ഭാഗമായി പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍ അവതരിപ്പിച്ച തത്സമയ സംഗീത പരിപാടിയോടനുബന്ധിച്ചാണ് പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിറവേറിയത്.

വായനയുടെ 16 വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്നും അനുവാചകരുടെ ഇടയില്‍ മികച്ച ആസ്വാദന നിലവാരം പുലര്‍ത്തി മുന്നേറുന്ന ആടുജീവിതത്തിന്റെ ഈ സിനിമാപതിപ്പ് സഹൃദയ സമക്ഷം ഞങ്ങളേറെ സന്തോഷത്തോടെ സമര്‍പ്പിയ്ക്കുന്നു.

Book Available Here – Aatujeevitham

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles