Saturday, July 27, 2024

മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍

മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ 

ഇ. ഹരികുമാര്‍

ഗ്രീന്‍ ബുക്‌സിന്റെ സുവര്‍ണ്ണകഥകള്‍ ശ്രേണിയിലെ 20-ാമത്തെ പുസ്തകമാണ് ഇത്. ഇ. ഹരികുമാറിന്റെ കഥകള്‍ മലയാളി വായനക്കാരുടെ മനസ്സില്‍ മായാത്ത പ്രതിഫലനങ്ങള്‍ ഉïാക്കിയിട്ടുള്ള സമാനതകളില്ലാത്ത രചനകളാണ്. സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെ നമ്മളും കടന്നു പോയിട്ടുï്. ജീവിതത്തിലെ സന്ദിഗ്ധ മുഹൂര്‍ത്തങ്ങളില്‍ സാഹചര്യങ്ങളുടെ ഒഴുക്കിനെതിരെ പോരാടാന്‍ ശക്തിയില്ലാതെ നിസ്സഹായരായി നിസ്സംഗതയോടെ ജീവിതത്തെ സ്വീകരിക്കുന്ന മനുഷ്യര്‍.
ഒന്നിനൊന്ന് മെച്ചപ്പെട്ട 177 കഥകളില്‍നിന്നും 20 എണ്ണം തിരഞ്ഞെടുക്കുക എന്ന പ്രയത്‌നത്തെ ലഘൂകരിച്ചത് പ്രശസ്ത എഴുത്തുകാരനും ഹരികുമാറിന്റെ അടുത്ത സുഹൃത്തുമായ ശ്രീ. അഷ്ടമൂര്‍ത്തിയുടെ ഉത്സാഹമാണ്. അദ്ദേഹത്തോടൊപ്പം ഹരികുമാറിന്റെ സഹോദരന്മാരായ ഇ. മാധവനും ഇ. ദിവാകരനും ഗ്രീന്‍ ബുക്‌സില്‍ ഞങ്ങളോടൊപ്പം ഒരു ദിവസം ഒത്തുചേര്‍ന്നപ്പോള്‍ ഈയൊരു ഉദ്യമം ഒരു ആസ്വാദ്യകരമായ സാഹിത്യസംവാദമായി മാറി. ഏറ്റവും മികച്ചതും പ്രാതിനിധ്യ സ്വഭാവമുള്ളതുമായ 20 കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരികുമാറിന്റെ വിപുലമായ മറ്റു രചനകളിലേക്കുള്ള ഒരു വാതായനം തുറക്കുക എന്ന ദൗത്യമാണ് ഇതിലൂടെ ഞങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഈ സംരംഭം സാര്‍ത്ഥകമാക്കുവാന്‍ എല്ലാവിധ സഹകരണങ്ങളും നല്‍കിയ ശ്രീമതി ലളിതാ ഹരികുമാറി നേയും മകന്‍ അജയിനേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

Book Available Here – Malayalathinte Suvarnakathakal – E Harikumar

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles