അറേബ്യന്‍ അടിമജീവിതത്തില്‍നിന്ന് പെരിയോന്റെ കൈപിടിച്ച് മരുമണ്ണില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഗ്രാമീണനായ ചെറുപ്പക്കാരന്റെ സങ്കടജീവിതപാഠങ്ങള്‍. ‘ആടുജീവിതം’ എന്ന ഒരു ശൈലി തന്നെ ഭാഷയില്‍ സൃഷ്ടിച്ച അത്യപൂര്‍വ്വമായ നോവല്‍.
”ആ ചെടികള്‍ എനിക്ക് പറഞ്ഞുതന്നത് ജീവിതത്തിന്റെ വലിയ പ്രതീക്ഷയുടെ പാഠങ്ങളാണ്. അവ എന്നോടു രഹസ്യത്തില്‍ പറഞ്ഞു, ”നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ… ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോടു മല്ലിടുക. തീക്കാറ്റും വെയില്‍നാളവും നിന്നെ കടന്നുപോകും. നീ അവയ്ക്കു മുന്നില്‍ കീഴടങ്ങരുത്. തളരുകയും അരുത്. നിന്റെ ജീവനെ അതു ചോദിക്കും. വിട്ടുകൊടുക്കരുത്.”