ഗ്രന്ഥകാരന്‍:എന്‍.ബി. സുധീര്‍നാഥ് : കാര്‍ട്ടൂണിസ്റ്റ്, വിവര്‍ത്തകന്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍, കേന്ദ്ര ഊര്‍ജ്ജമന്ത്രിയുടെ മാധ്യമോപദേശകന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി. ഇപ്പോള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്‌സന്‍.
വിഷയം: മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ പലരും ഇന്ന് വിസ്മൃതിയില്‍ ആയവരും അല്ലാത്തവരും ഉണ്ട്. അവരെയെല്ലാം സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. കാര്‍ട്ടൂണ്‍ കലയുടെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്ന ഈ കൃതി കാര്‍ട്ടൂണിസ്റ്റ് സ്‌നേഹികള്‍ക്ക് നല്ലൊരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ്.
പ്രസക്ത ഭാഗം: തുടര്‍ച്ചയായി കാര്‍ട്ടൂണില്‍ ശങ്കര്‍ വരച്ച കോട്ടിലെ റോസാപ്പൂവ് നെഹ്‌റുവിനെ ആകര്‍ഷിച്ചു. ഇതായിരുന്നു നെഹ്‌റുവിനെ റോസാപ്പൂ ചൂടിക്കാന്‍ പ്രേരിപ്പിച്ച സംഭവം. അങ്ങനെ ശങ്കറിന്റെ കാര്‍ട്ടൂണ്‍ നെഹ്‌റുവിന്റെ റോസാപ്പൂ പ്രണയത്തിന് നിമിത്തമായി. പിന്നീട് എല്ലാ കാര്‍ട്ടൂണിസ്റ്റുകളും റോസാപ്പൂ വരയ്ക്കാന്‍ തുടങ്ങി. പിന്നീട് നെഹ്‌റു തന്നെ തന്റെ ജാക്കറ്റില്‍ റോസാപ്പൂ ഒരു പതിവാക്കി.
കാര്‍ട്ടൂണിസ്റ്റ് – എന്‍.ബി. സുധീര്‍നാഥ്