Thursday, October 9, 2025

ഉജ്ജ്വല ശബ്ദാഢ്യന്റെ അനുപമമായ സുന്ദര കാവ്യഭൂമിക

മലയാളത്തിന്റെ  പ്രിയകവിതകള്‍          ഉള്ളൂര്‍

അന്യാദൃശമായ അലങ്കാരപ്രയോഗത്താല്‍ ഉല്ലേഖഗായകന്‍ എന്ന അപരനാമത്താല്‍ പ്രസിദ്ധനായി. പണ്ഡിതനും സാഹിത്യചരിത്രകാരനും ഭാഷാഗവേഷകനുമായ ഉള്ളൂരിന്റെ കഠിനസംസ്‌കൃതപദാവലി മലയാളകവിതയ്ക്ക് മുതല്‍ക്കൂട്ടായി.

പുരാണകഥാമുഹൂര്‍ത്തങ്ങളിലെ ഭാരതീയ ധര്‍മ്മനീതികള്‍ കാല്പനികഭംഗിയോടെ ഉള്‍ച്ചേര്‍ത്ത ചരിത്രമുഹൂര്‍ത്തങ്ങള്‍, മലയാളകാവ്യനഭസ്സില്‍ നവപ്രചോദനത്തിന് വഴിയൊരുക്കി. ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ജിഹ്വയായി. ക്ലാസ്സിക്ക് കാലഘട്ടത്തെ കാവ്യഗരിമയാല്‍ സമ്പുഷ്ടമാക്കിയ മഹാകവി ഉള്ളൂരിന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.

ഉള്ളൂരിന്റെ കാവ്യലോകത്തെക്കുറിച്ചുള്ള സുവ്യക്തദര്‍ശനം വായനക്കാര്‍ക്ക്, വിശിഷ്യാ പുതുതലമുറയ്ക്ക്, ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹത്തിന്റെ മികച്ചതും ഏറ്റവും ജനപ്രിയവുമായ എല്ലാ കവിതകളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles