Friday, October 10, 2025

തുര്‍ക്കിയുടെ സാംസ്‌കാരിക അടയാളങ്ങള്‍ രേഖപ്പെടുത്തുന്ന അസീസ് ബെയ്

സാധാരണക്കാരായ തുര്‍ക്കികളെ, മാനവികതയുടെ വെളിച്ചത്തില്‍, അവരുടെ സ്വപ്നങ്ങളിലും സൗന്ദര്യത്തിലും വീരതയിലും ദുര്‍ബലതയിലും മാനസിക സംഘര്‍ഷങ്ങളിലും പരിചയെപ്പടുത്തുന്ന ആറ് കഥകളടങ്ങുന്ന ‘അസീസ് ബെയ്’ തുര്‍ക്കിയുടെ സാംസ്‌കാരിക അടയാളങ്ങള്‍ ആകര്‍ഷകമായി പേറുന്നവയാണ് ഈ കഥകള്‍. ഇസ്താംബ ൂളിലെ റെസ്റ്റോറെന്റിലെ വൈവിധ്യമാര്‍ന്ന ഭക്ഷണവും ബാറുകളിലെ അന്തരീക്ഷവും സംഗീതവും കഥകളിലൂടെ അനുഭവിക്കാനാകും. കഥാകൃത്ത് പലയിടത്തായി പരാമര്‍ശിച്ച ബോസ്ഫോറസ് നദിയും ഗോള്‍ഡന്‍ഹോണ്‍ കായലും തുര്‍ക്കിക്കും ലെബനോണിനുമിടയിലുള്ള ചരക്ക് കപ്പലില്‍ കയറിയുള്ള കടല്‍ യാത്രയും ബെയ്‌റൂട്ടിലെ ഈന്തപ്പനകളും അടിയറ പറയിപ്പിക്കുന്ന ഉഷ്ണവും എല്ല് തുളയ്ക്കുന്ന ശൈത്യവും മ്ലാനമായ മഴച്ചാറ്റലുകളും എല്ലാം വായനക്കാരനെ അനുഭവിപ്പിക്കുന്നു.

കഥാകൃത്ത് അയ്‌ഫേഷ് ടുഞ്ച് (Ayfer Tunc) സമകാലിക ടര്‍ക്കിഷ് സാഹിത്യലോകത്തില്‍ സഹൃദയപ്രീതി നേടിയ നോവലിസ്റ്റും കഥാകൃത്തുമാണ്. സ്ത്രീയുടെ കാഴ്ചപ്പാടിൽ  കാണുന്ന ലോകം, പ്രത്യേകിച്ച് പുരുഷന്റെ പ്രകൃതം കഥാകാരി ആവിഷ്‌കരിച്ചിരിക്കുന്നതില്‍ ആഹ്ലാദകരമായ അനന്യത വായനക്കാര്‍ക്ക് കണ്ടെത്താനാകും.

പരിഭാഷ : ഇ മാധവൻ

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles