കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോ. എ. പി. ജെ. അബ്ദുൾ കലാം സ്റ്റഡി സെൻറർ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരം ശ്രീ. ജി. രാജേഷിന് ലഭിച്ചു. 2025-ൽ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ‘അടിയളപ്പൻ’ എന്ന രാഷ്ട്രീയ-സാമൂഹ്യ നോവലിന്റെ രചനയ്ക്കാണ് ശ്രീ. ജി. രാജേഷിന് ഈ ബഹുമതി ലഭിക്കുന്നത്. സാഹിത്യരംഗത്തും സാമൂഹിക മേഖലകളിലും സജീവ സാന്നിധ്യമായ രാജേഷ് മുമ്പും നിരവധി ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ട്. പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഫിലിം-സാഹിത്യ-ടെലിവിഷൻ അവാർഡ്, ന്യൂഡൽഹിയിലെ ഭാരത് സേവക് സമാജ് നൽകുന്ന ഭാരത് സേവക് ഹോണർ തുടങ്ങിയ പുരസ്കാരങ്ങൾ ഇതിനോടകം രാജേഷിന് ലഭിച്ചിട്ടുണ്ട്.
“ഒടുവിൽ അന്ത്യയാത്രയ്ക്കുള്ള സമയമടുത്തു. മുറ്റത്തേക്കെടുത്ത അവളുടെ മൃതദേഹം വാഴയിലയിൽ തെക്ക് വടക്ക് കിടത്തി. അമ്മ യുടെ ചൂടേകാൻ ഭാഗ്യം കിട്ടാഞ്ഞ ആ ഇളംകുഞ്ഞിനെ പതിച്ചി ത്തള്ള കൊച്ചുകറമ്പിയുടെ മാറിലേക്ക് കിടത്തി. ആ കാഴ്ച കണ്ട് അലമുറയിട്ട സ്ത്രീകളുടെ തേങ്ങൽ അമ്മയേയും കുഞ്ഞിനേയും പൊതിഞ്ഞു നിന്നു. അതുവരെ ശാന്തമായി നിന്ന മഴയും തേങ്ങി പ്പോയി. അമ്മയുടെ നോവാറും മുൻപ് കണ്ണടയ്ക്കേണ്ടി വന്ന ആ ഹതഭാഗ്യയുടെ മാറിടത്തിലേക്ക് ഓലക്കീറിനിടയിലൂടെ ഇറ്റുവീണ മഴത്തുള്ളികൾ നനവിൻ്റെ മാതൃസ്നേഹം തീർത്തു. അമ്മിഞ്ഞ പ്പാലിന് പകരമായി ആ തുള്ളികൾ നൊട്ടി നുണഞ്ഞ കുഞ്ഞിന്റെ കരച്ചിൽ മറ്റ് ബഹളങ്ങൾക്കിടയിൽ നേർത്ത ഞരക്കമായി.”
–അടിയളപ്പൻ
to get this book online, please visit www.greenbooksindia.com
