ശ്രീ ചട്ടമ്പിസ്വാമികൾ ഒരു അസാധാരണ യോഗീശ്വരൻ
ശ്രീ ചട്ടമ്പിസ്വാമികളുടെ പാണ്ഡിത്യവും ധിഷണാശക്തിയും പുരോഗമന ആശയങ്ങളും സര്‍വോപരി അദ്ദേഹത്തില്‍ രൂഢമൂലമായിരിക്കുന്ന കാരുണ്യശീലവും മാനവികതയും പങ്കുവെക്കുന്ന പുസ്തകം. ചട്ടമ്പിസ്വാമികളെക്കുറിച്ച്
വളരെ എളുപ്പത്തില്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാവുന്ന ഒരു ഗ്രന്ഥം.
പ്രസക്ത ഭാഗം: ഓരോ കുടുംബവും ഓരോ പ്രപഞ്ചമാണ്. ഈ കാര്യ
പ്രപഞ്ചത്തില്‍ പുരുഷനേക്കാളധികം ക്ലേശവും ബുദ്ധിമുട്ടും ഉത്തരവാദി
ത്തവും സ്ത്രീക്കാണ്. ഒരു കുടുംബത്തിന്‍േറയും സമൂഹത്തിന്‍േറയും വൃദ്ധി
ക്ഷയങ്ങള്‍ക്കു ഹേതുവായിത്തീരുന്നത് സ്ത്രീയുടെ ഭരണശേഷിയാണ്
പുരുഷന് പ്രസവാദി ക്ലേശങ്ങളോ ഗൃഹഭരണാദികാര്യങ്ങളോ ഇല്ല. അവന്
ഈശ്വരന്‍ കായികശേഷിയും ഉറച്ച ശരീരഘടനയും നല്‍കിയിരിക്കുന്നത്
സ്വജനങ്ങളുടെ പരിരക്ഷയ്ക്കായിട്ടാണ്. എന്നാല്‍ സ്വഗൃഹ പരിപാലനം
തൊട്ട് ഭൂമിയൊട്ടുക്ക് ആജ്ഞാശക്തിയാല്‍ ഭരിക്കത്തക്ക നിപുണതയും
അധികാരവും അവകാശവും നല്‍കിയിരിക്കുന്നത് സ്ത്രീക്കാണ്. സ്ത്രീ
സര്‍സ്വതന്ത്രയായ ത്രൈലോക്യ നായികയാണ്. സ്ത്രീക്ക് പ്രപഞ്ചത്തിലുള്ള അപ്രമാദിത്വത്തെ ഇപ്രകാരം അടിവരയിട്ട് ഉറപ്പിക്കുന്നു സ്വാമികള്‍.

ഗ്രന്ഥകാരി: ഡോ. കെ. പത്മജ. റിട്ട. അധ്യാപിക, ഫിലോസഫി വകുപ്പ് മേധാവി

