Thursday, May 21, 2026

സൗഹൃദത്തിന്റെ ഊഷ്മളത പകരുന്ന മുത്തശ്ശിക്കഥകള്‍

അമ്മൂത്തമ്മ  by   പി. വത്സല

കുട്ടികളെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും നേര്‍വഴി നയിക്കാനും ഉതകുന്ന മുത്തശ്ശിക്കഥകള്‍

 പി വത്സലയുടെ എഴുത്തിന്റെ വേറിട്ട  പാതയിലൂടെയുള്ള സഞ്ചാരമാണ് ബാലസാഹിത്യ കൃതിയായ അമ്മുത്തമ്മ.  പ്രകൃതിയോടുള്ള അടുപ്പം, സൗഹൃദത്തിന്റെ ഊഷ്മളത എന്നീ ഗുണങ്ങൾ കുട്ടികളിലേക്ക് പകർന്നൊഴുകാനുതകുന്ന കഥകൾ.  അവരുടെ ലോകത്തെ വെറും വിനോദത്തിൽ മാത്രം ഒതുക്കാതെ വിജ്ഞാനപ്രദമാക്കാൻ പര്യാപ്തമാണ് ഇതിലെ ഓരോ കഥയും.  ജീവിത മൂല്യങ്ങൾ ബാലമനസ്സിലേക്ക് പകർത്തുന്ന രചന.

പ്രസക്ത ഭാഗം: ഗെയ്റ്റടഞ്ഞു കിടപ്പുണ്ട്. പൂമുഖ വാതിലും കിഴക്ക് ബ്രഹ്‌മ
ഗിരിയിലേക്കു നോക്കി നില്‍ക്കുന്ന ജന്നലുകളും കണ്ണടച്ചിരിക്കുന്നു. തുറന്നിരി
ക്കുന്നത് മേലേനിലയിലെ കിഴക്കോട്ടു മുഖമുള്ള ‘പൂച്ചപ്പുര’ മാത്രമാണ്.
ആരുടേയും സമ്മതം നോക്കാതെ കുളിര്‍മ്മയുള്ള കിഴക്കന്‍ കാറ്റ് അതിന്നക
ത്തൂടെ നൂണുകടന്ന്, തന്ത്രിയുടെ വീട്ടകം മുഴുവനും ശീതീകരിക്കും. കാറ്റിന്റെ
കതകിലാണ് രണ്ട് കിളികള്‍ ചേക്കേറുന്നത്. അവ രണ്ടും മാടപ്രാവുകളാണ്.
മഞ്ചാടിക്കണ്ണുകള്‍ ഉദിച്ചുവരുന്ന വെയിലേറ്റ് പുഷ്യരാഗക്കല്ലുപോലെ പ്രകാശിക്കും. അതിന്റെ ചന്തം കണ്ടു നില്‍ക്കാനാണ് കാളിയും മാതേവനും
കാലത്തേ എണീറ്റോടുന്നത്. അവ കുട്ടികളെ നോക്കുകയേ ഇല്ല. അങ്ങനെ
ഒരു കൂട്ടര്‍, താഴെ വെട്ടുവഴിയില്‍ വന്നു നില്‍ക്കുന്ന ഭാവം വേണ്ടേ? അതില്ല.
എന്നാലും അനങ്ങാതിരുന്നു ദര്‍ശനം തരുന്നുവല്ലോ, അതുമതി.

ഗ്രന്ഥകാരി: നോവലിസ്റ്റ്, പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായിരുന്ന പി. വത്സല.
മൈഥിലിയുടെ മകള്‍, ഗൗതമന്‍, മരച്ചോട്ടിലെ വെയില്‍ച്ചീളുകള്‍, കൊല്ലി, നിന്നെ തിരയുമ്പോള്‍, വേനല്‍, ഗ്രീഷ്മത്തിലെ മഴ, മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles