വൃത്താന്തവൃത്തം
ഗ്രന്ഥകാരന്: സി.എ. കൃഷ്ണന്. പത്രപ്രവര്ത്തകന്, എഴുത്തുകാരന്
മലയാളത്തിന്റെ മാധ്യമ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിക്കാണാത്ത നിരവധി വ്യക്തികളും സംഭവങ്ങളും കടന്നുവരുന്ന ഈ കൃതി, വാർത്തകളുടെ പിന്നിലെ പ്രതിബദ്ധതയും നൈതികതയും വെല്ലുവിളികളും വിശകലനം ചെയ്യുന്നു. ജനാധിപത്യത്തിലെ നാലാംതൂണിനെ കണ്ണിലെ കൃഷ്ണമണിപോലെ വളർത്തിക്കൊണ്ടുവന്ന പൂർവ്വികരുടെ ജീവിതകഥകളോടൊപ്പം ഇവിടെ വളർന്നുപന്തലിച്ച മാധ്യമക്കൂട്ടായ്മ്മയുടെ അകക്കാഴ്ചകളിലൂടെ മാധ്യമചരിത്രത്തിന് പുതുമയാർന്നൊരു കണ്ണാടിയാവുകയാണ് ഈ രചന. പത്രപ്രവർത്തനത്തിൻ്റെ നാൾവഴികളെ താൽപര്യത്തോടെ പിന്തുടരുന്നവർക്കും, ഈ പ്രവർത്തന മേഖലയിലേക്ക് കടന്നുവരുന്നവർക്കും ഏറെ പ്രയോജനകരമാണ് ദീർഘകാലം പത്രപ്രവർത്തനരംഗത്ത് സേവനമനുഷ്ഠിച്ച സി.എ. കൃഷ്ണന്റെ വൃത്താന്തവൃത്തം.

