നവോത്ഥാനനായകൻ . മനുഷ്യനായി ജീവിക്കാൻ ആഹ്വാനം ചെയ്ത കർമയോഗി. സാമൂഹ്യ പരിഷ്‌കർത്താവ് . സാമൂഹികമായ അനാ ചാരങ്ങളാൽ ബന്ധിതരായിരുന്ന ഒരു കേരളചരിത്രത്തിന്റെ നാൾവഴികളിൽ മനുഷ്യമതത്തിന്റെ വെളിച്ചം വിതറിയ കർമയോഗി . അടുക്കളയിൽ നിന്ന് അരങ്ങേത്തേക്ക് സ്ത്രീകളെ നയിച്ച ഉൾകാഴ്ച. വിധവാവിവാഹവും ഘോഷ ബഹിഷ്കരണവും യാചനയാത്രയും ഒരു സാമൂഹ്യവിപ്ലവത്തിന്റെ വിത്തുപാകലായിരുന്നു.
“അമ്പലങ്ങളിൽ ആരാധനക്ക് പകരം അനാചാരങ്ങളാണെങ്കിൽ തീ കൊളുത്തുക തന്നെ വേണം”
വിശ്വാസം ജീവിതത്തിന് ഊന്നുവടി യാണ്. വിജ്ഞാനം കൈവിളക്കും. വിളക്ക് കെടുമ്പോൾ സർവ്വവാലംബിയാകുന്നത് സ്വഭാവികമാണ്.