Friday, April 26, 2024

ഫെബ്രുവരി 13 ഇന്ന് ഒ ൻ വിയുടെ ചരമദിനം

പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങളെ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞ കവി
ഭൂമിയും സൂര്യനും ചന്ദ്രനും അമ്മയും പെങ്ങളും കുഞ്ഞുങ്ങളും പൂക്കളും ഭാഷയും മാനവികതയും ഒന്നിച്ചണിനിരക്കുന്ന കാവ്യപ്രപഞ്ചത്തിന്റെ ഉള്ളറകള്‍
സർവ്വചരാചരങ്ങളെയും കവിതയിലാവാഹിച്ച മലയാളത്തിന്റെ ജ്ഞാനപീഠമേറിയ കവി. പ്രകൃതിയെ അമ്മയായും സുര്യനെ ആകാശമായും പൂക്കളെ ജീവസ്പന്ദനങ്ങളായും ഏറ്റുവാങ്ങിയ കവി. നവലോകത്തിലേക്കുള്ള കാൽവെയ്പ്പാക്കി പുതിയ തലമുറയെ മാറ്റി. ചോറൂണും മുത്തശ്ശിയും നാലുമണി പൂക്കളും ഭൂമിക്കൊരു ചരമഗീതവും എഴുതി മലയാളത്തിന്റെ സത്തയെ തന്റെ കവിതകളിലേക്ക് ഒരുക്കി എടുക്കുമ്പോൾ കാല്പനികമായ വെളിപാടുകളെ സ്വന്തം ജീവനിൽ അലിയിച്ചു ചേർത്തു. മാനവികതയെ ഉൾക്കൊണ്ട്‌ നെൽസൺമണ്ടേലയെയും മയകോവ്സ്ക്കിയെയും  തന്റെ കവിതയിൽ ചേർത്തുവെക്കുമ്പോൾ ശ്യാമ സൂര്യൻ പ്രപഞ്ചത്തിന്റെ വെളിച്ചമായി നിറഞ്ഞു നിൽക്കുകയാണ് മാത്രമല്ല ചലച്ചിത്രഗാനത്തിന്റെ ഉൾപൊരുളുകൾ അറിഞ്ഞ കവി കൂടിയാണ്
” ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാൻ മോഹം
മരമൊന്നുലുത്തുവാൻ മോഹം…..
ചിലപ്പോൾ, ഇറ്റിറ്റു വീഴുന്ന നീർത്തുള്ളിയുടെ സംഗീതം പോലെ നഷ്ടപ്രണയത്തെ ഓർമിപ്പിക്കുന്നു. ജന്മങ്ങൾക്കപ്പുറത്ത് ഒരു ചെമ്പകം പൂത്ത സുഗന്ധം അനുഭവിപ്പിക്കുന്നു…..

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles