Friday, October 10, 2025

ഇന്ന് അക്ബർ കക്കട്ടിൽ ചരമദിനം 

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു അക്‌ബർ കക്കട്ടിൽ ചിരിയിലൂടെ ചിന്തകളുടെ വാതിലുകൾ തുറന്നിടുന്ന എഴുത്തുശൈലിയാണ് അദ്ദേഹത്തിന്റേത്. . ലളിതവും സുന്ദരവുമായ ഭാഷയിൽ ഒരു കാലഘട്ടത്തെ മുഴുവനായും കോറിയിടാൻ കക്കട്ടിലിന്റെ രചനകൾക്ക് കഴിഞ്ഞിട്ടുണ്ട്.
അധ്യാപകനായിരുന്ന അക്ബർ കക്കട്ടിലിന്റെ സ്‌കൂൾ അനുഭവങ്ങളും സ്‌കൂൾ കഥകളും ഏറെ പ്രശസ്തമാണ്.’ അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു.
 കാരൂർ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ് അക്ബർ കക്കട്ടിൽ.
ഗഹനവും സങ്കീർണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാൻ പ്രേത്യേക വൈദഗ്ദ്ധ്യമുള്ള അക്ബർ കക്കട്ടിലിനു രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles