പ്രളയ പയോധിജലേ, കൃഷ്ണ! ധൃതവാനസി വേദം
വിഹിതവഹിത്രചരിത്രമഖേദം കേശവധൃത! മീനശരീര
ജയജഗദീശഹരേ! കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേ….(ഗീതാ ഗോവിന്ദം )
ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ഈ സംഗീതാര്‍ച്ചന ഇത്രയും ജനകീയമാക്കിയത് ഞെരളത്ത് രാമപ്പൊതുവാള്‍ എന്ന മഹാനായ കലാകാരനാണ്.
കേരളീയ സംഗീത ശാഖയായ സോപാന സംഗീതത്തിലെ എക്കാലത്തെയും ആചാര്യനാണ് ഞെരളത്ത് രാമ പൊതുവാള്‍. കല കലക്ക് വേണ്ടിയോ കല ജീവിതത്തിനു വേണ്ടിയോ എന്ന പ്രസിദ്ധമായ ചോദ്യത്തിന്റെ ഉത്തരം ഞെരളത്തിന്റെ കാര്യത്തില്‍ വരുമ്പോള്‍ ജീവിതം കലക്ക് വേണ്ടി എന്ന് തിരുത്തേണ്ടിവരും. അത്രമാത്രം സോപാനസംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ട ജന്മം ആണ് ഇദ്ദേഹത്തിന്റെത്. നിസ്വാര്‍ത്ഥമായ സംഗീത ഉപാസന.
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാൾ. ‘ജനഹിത സോപാനം’ എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.
പിതാവ് തെളിച്ചു തന്ന പാതയിലൂടെ അനുയാത്ര ചെയ്ത് സോപാന സംഗീതത്തെ ജനകീയമാക്കാൻ പാടിയലയുന്ന മകൻ ഹരിഗോവിന്ദനിലൂടെ ഞെരളത് രാമ പൊതുവാൾ ഇന്നും ജീവിക്കുന്നു.
ഞെരളത്ത് രാമ പൊതുവാൾ ജന്മദിനം