മലയാള സിനിമാ ഹാസ്യത്തിന് പുതിയ ദിശബോധം നൽകിയ ഹാസ്യനടൻ. അദ്ദേഹം 1927 മാർച്ച് 1 ന് ജനിച്ചു. നായകന്റെ തൊട്ടടുത്ത കഥാപത്രമായാണ് എന്നും ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്.
ഈ മഹാനടന്റെ മൂന്നരദശാബ്ദക്കാലത്തെ സിനിമാസമ്പാദ്യങ്ങളുടെ അപൂർവ നിധികൾ അടൂർ പെരിങ്ങനാടുള്ള കൊട്ടയ്ക്കാട് വീടിന് സമീപത്തുള്ള അടൂർഭാസി സാംസ്കാരികകേന്ദ്രത്തിൽ പുരസ്കാരങ്ങളുടെ ശില്പങ്ങൾ ഉൾപ്പടെ സൂക്ഷിച്ചിട്ടുണ്ട്.
BUY : https://greenbooksindia.com/cinema/thirayum-kaalavum-zakir-hussain