Saturday, July 27, 2024

ബാബു ഭരദ്വാജിന്റെ ചരമവാർഷിക ദിനം.

മലയാള മാദ്ധ്യമ പ്രവർത്തകനും നോവലിസ്റ്റുമായിരുന്ന  ബാബു ഭരദ്വാജിന്റെ ഓർമ്മ ദിനം.
ലച്ചിത്രകാരൻ,പത്രപ്രവർത്തകൻ, എന്നി നിലകളിൽ പ്രശസ്തൻ. പൊയിൽകാവ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, തൃശൂർ എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ പഠനം.’കലാപങ്ങൾക്കൊരു ഗൃഹപാഠം’ എന്ന നോവലിനു   മികച്ച നോവലിനുള്ള 2006-ലെ  കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മീഡിയാവൺ ടിവി പ്രോഗ്രാം എഡിറ്ററായിരുന്നു ഭരദ്വാജ്.

രവീന്ദ്രൻ സംവിധാനം ചെയ്ത ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ എന്ന സിനിമയുടെ നിർമ്മാതാവു കൂടിയാണ് ഇദ്ദേഹം. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘അന്യർ’ എന്ന സിനിമയിലെ ‘മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ…’ എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്.

‘ചിന്ത’യിലൂടെയാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. ഹാർബർ എൻജിനീയറിങ് ഡിപ്പാർട്മെൻറിലും പ്രവർത്തിച്ചു. കുറെക്കാലം പ്രവാസജീവിതവും നയിച്ചു.ചിന്ത വീക്കിലി എഡിറ്റർ കൈരളി ചാനലിൻെറ ക്രിയേറ്റിവ് എക്സിക്യൂട്ടിവ് ആയും മീഡിയവൺ ചാനലിൻെറ പ്രോഗ്രാം മേധാവിയായും സേവനമനുഷ്ഠിച്ചു. ഡൂൾ ന്യൂസ് ചീഫ് എഡിറ്ററായിരുന്നു.

പ്രവാസിയുടെ കുറിപ്പുകൾ (സ്മരണകൾ)  ശവഘോഷയാത്ര (ലഘുനോവലുകൾ) പപ്പറ്റ് തീയേറ്റർ (ചെറുകഥാസമാഹാരം) കലാപങ്ങൾക്കൊരുഗൃഹപാഠം (നോവൽ)
പ്രവാസിയുടെ വഴിയമ്പലങ്ങൾ,അദൃശ്യ നഗരങ്ങൾ,ശവഘോഷയാത്ര ,പഞ്ചകല്യാണി തുടങ്ങിയവയാണ്  പ്രധാന കൃതികൾ.

“പടയോട്ടങ്ങളും വെട്ടിപിടിത്തങ്ങളും പുതിയ ഭൂവിഭാഗങ്ങൾതേടിയുള്ള കടൽയാത്രകളും കണ്ടെത്തലുകളും അധിനിവേശങ്ങളും ഒഴിവാക്കിയാൽ ചരിത്രം ഒരു മൃതപിണ്ഡമാണ്. ചരിത്രത്തിൽ നിന്ന് പ്രവാസം നീക്കിയാൽ പിന്നെ ചരിത്രം ബാക്കി കാണില്ല. മനുഷ്യരാണ് ചരിത്രമുണ്ടാക്കുന്നതെന്ന് ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ പ്രവാസികളാണ്ചരിത്രരചയിതാക്കൾ”

വീടുമാറുന്നവർ ( “പുറപ്പാടുകളുടെ തുടക്കവും ഒടുക്കവും” ബാബു ഭരദ്വാജിന്റെ  ലേഖനത്തിൽ നിന്ന്)

പുസ്തകം വാങ്ങിക്കുവാൻ : https://greenbooksindia.com/essays-study/veedu-maarunnavar-sobha

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles