Saturday, July 27, 2024

അടൂർ ഭാസി ചരമദിനം

ചിരിയുടെ ചക്രവർത്തി അടൂർ ഭാസിയുടെ ഓർമ്മദിനം

ലയാള സിനിമാ ഹാസ്യത്തിന് പുതിയ ദിശബോധം  നൽകിയ ഹാസ്യനടൻ. അദ്ദേഹം  1927  മാർച്ച് 1 ന് ജനിച്ചു.  നായകന്റെ തൊട്ടടുത്ത കഥാപത്രമായാണ്  എന്നും ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്.

നാടകാഭിനയത്തിലൂടെയാണ് അടൂർ ഭാസി സിനിമയിലേക്ക് കടന്നുവന്നത്. 1953-ൽ തിരമാല എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയയാത്ര തുടങ്ങിയത്. തുടർന്നുള്ള 36 വർഷങ്ങളിൽ അറന്നൂറോളം സിനിമകൾ.

ഈ മഹാനടന്റെ മൂന്നരദശാബ്ദക്കാലത്തെ സിനിമാസമ്പാദ്യങ്ങളുടെ അപൂർവ നിധികൾ അടൂർ പെരിങ്ങനാടുള്ള കൊട്ടയ്ക്കാട് വീടിന് സമീപത്തുള്ള അടൂർഭാസി സാംസ്‌കാരികകേന്ദ്രത്തിൽ  പുരസ്കാരങ്ങളുടെ ശില്പങ്ങൾ  ഉൾപ്പടെ  സൂക്ഷിച്ചിട്ടുണ്ട്.

BUY : https://greenbooksindia.com/cinema/thirayum-kaalavum-zakir-hussain

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles