Saturday, July 27, 2024

തസ്രാക്കിന്റെ എഴുത്തുകാരനെ ഓർമ്മിക്കുമ്പോൾ

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍ മലബാര്‍ എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്ന വേലുക്കുട്ടിയുടേയും കമലാക്ഷിയമ്മയുടേയും മകനായി ഒ.വി.വിജയന്‍ ജനിച്ചു. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്‌ളീഷില്‍ എം.എ. ജയിച്ച ശേഷം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി.

ദർശന സമഗ്രതയായിരുന്നു ഒ.വി വിജയൻ എന്ന എഴുത്തുകാരന്റെ പ്രത്യേകത. ആ എഴുത്തുശൈലി എല്ലാറ്റിനെയും ഉൾക്കൊണ്ടു. ഭാഷയിലും ശൈലിയിലും അപാരമയ കൈയ്യടക്കം വിജയന്റെ സവിശേഷതയായിരുന്നു. ഖസാക്കിന് ശേഷം എഴുതിയ ധർമപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ നോവലുകളെല്ലാം ദർശനങ്ങൾ കൊണ്ടും തത്വചിന്ത കൊണ്ടും രാഷ്ട്രീയം കൊണ്ടും വ്യത്യസ്ത ലോകങ്ങൾ സൃഷ്ടിച്ചു.

കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു.  എഴുത്തിലും കാര്‍ട്ടൂണ്‍ ചിത്രരചനയിലും സജീവമായിരുന്നു.  തുടര്‍ന്ന് അദ്ധ്യാപകൻ. ശങ്കേഴ്‌സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായിരുന്നു.  സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്നു. 2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് അന്തരിച്ചു.

BUY : https://greenbooksindia.com/essays-study/o-v-vijayan-vayana-punarvayana-vijayan-kodencheri 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles