നീർമാതളം പൂത്തക്കാലത്തിന്റെ എഴുത്തുകാരിക്കു ഓർമ്മപ്പൂക്കൾ
കമലാ സുരയ്യ എന്നും കമലാദാസ് എന്നും അറിയപ്പെട്ട മാധവിക്കുട്ടി തൃശ്ശൂര്‍ ജില്ലയില്‍ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് എന്ന കുടുംബത്തില്‍ 1934 മാര്‍ച്ചു മാസം 31-ാം തീയതി ജനിച്ചു. പിതാവ് വി.എം. നായര്‍ മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. മാതാവ് പ്രശസ്ത കവയിത്രി നാലപ്പാട്ടു ബാലാമണിയമ്മ. പ്രസിദ്ധനായ എഴുത്തുകാരന്‍ നാലപ്പാട്ടു നാരായണ മേനോന്‍ അമ്മാവനായിരുന്നു. കമല ബാല്യം ചിലവഴിച്ചത് കല്‍ക്കത്തയിലായിരുന്നു. എഴുത്തുകാരിയെന്ന നിലയിലെ ആദ്യ രചനകള്‍ പ്രധാനമായും ഇംഗ്ലീഷിലായിരുന്നു. പതിനഞ്ചു വയസ്സുള്ളപ്പോള്‍ കമലയെ ബാങ്കറായ മാധവദാസ് വിവാഹം കഴിച്ചു. അങ്ങനെ കമല കമലാ ദാസായി. മാധവിക്കുട്ടി എന്ന തൂലികാ നാമത്തിലായിരുന്നു കമല മലയാളത്തിലെഴുതിയിരുന്നത്.വിവാദങ്ങൾ നിറഞ്ഞതായിരുന്നു അവരുടെ സാഹിത്യ ജീവിതം.
മലയാളത്തിൻറെ സുവർണ കഥകൾ എന്ന ശീർഷകത്തിൽ മാധവിക്കുട്ടിയുടെ ഏറ്റവും പ്രശസ്തമായ കഥകൾ ഗ്രീൻ ബുക്ക്സ് സമാഹരിച്ചിരിക്കുന്നു.
കനേഡിയൻ സ്വദേശിയായ മെറിലി വൈസ്‌ബോര്ഡിന്റെ പ്രശസ്ത രചനയായ പ്രണയത്തിന്റെ രാജകുമാരി യുടെയും പ്രസാധകര് ഗ്രീൻ ബുക്ക്സ് ആണ് രണ്ട് കൃതികളും Best sellers ആണ് .
മാധവിക്കുട്ടിയുടെ നമ്മെ വേർപിരിഞ്ഞിട്ടു പന്ത്രണ്ട് വര്‍ഷം തികയുന്നു.
മേൽ പുസ്തകങ്ങൾ ലഭ്യമാകാൻ താഴെ പറയുന്ന ലിങ്കു സന്ദർശിക്കുക