Friday, September 20, 2024

ലാറി ബേക്കറുടെ ചരമവാര്‍ഷികദിനം

ഇന്ന്  ലോകപ്രശസ്ത വാസ്തുശില്‍പിയായ ലാറി ബേക്കറുടെ  ഓർമദിനം

1917 മാര്‍ച്ച് 2ന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ ബേക്കർ  ജനിച്ചു. ചിലവ് കുറഞ്ഞ വീട്  എന്ന  ആശയത്തിന്റെ  പ്രചാരകൻ. ലോറൻസ് ബേക്കർ   യഥാർത്ഥ പേര്. ബര്‍മിങ്ഹാം സ്‌ക്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് വിദ്യാഭ്യാസം. പഠനം കഴിഞ്ഞ് തൊഴില്‍പരിശീലനം തുടങ്ങി.

1945ലാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. 1989ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. കേരളത്തെ തന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവു കുറഞ്ഞ എന്നാല്‍ മനോഹരമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ബേക്കറിന്റെ ശൈലി  ഇന്നും നിരവധി ആര്‍ക്കിടെക്റ്റുകള്‍ പിന്തുടരുന്നുണ്ട്.  ലാറി ബേക്കര്‍ രീതി എന്നാണ്  അറിയപ്പെടുന്നതും. അത്രയും   പ്രശസ്തമാണ് ആ വാസ്തുശില്പരീതി.
1990ല്‍ പത്മശ്രീ,   ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ആര്‍ക്കിടെക്റ്റ് അവാർഡ്,  തിരുപ്പതി ശ്രീ വെങ്കടേശ്വര സര്‍വ്വകലാശാലയുടെയും  സെന്‍ട്രല്‍ ഇംഗ്ലണ്ട് സര്‍വ്വകലാശാലയുടെയും  ഡോക്ടറേറ്റ്, കേരള സര്‍വ്വകലാശാലയുടെ  ഡി. ലിറ്റ്  ബിരുദം  എന്നിവ  ലഭിച്ചിട്ടുണ്ട്.
2007 ഏപ്രില്‍ 1ന് അദ്ദേഹം അന്തരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles