Saturday, July 27, 2024

ഉണ്ണികൃഷ്ണൻ പുതൂർ ചരമ വാർഷിക ദിനം.

           ഗുരുവായൂർ കഥകാരന്റെ ഓർമ്മ ദിനം

തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ 1933 ജൂലൈ 15 ന്ന് ജനിച്ചു. വളർന്നതും എഴുതിത്തെളിഞ്ഞതും ഗുരുവായൂരിലാണ്. അദമ്യമായ സാഹിത്യതാത്പര്യവും കഠിനാധ്വാനവുമാണ് പുതൂരിനെ വിഖ്യാത കഥാകാരനാക്കിയത്.

ഗുരുവായൂരിന്റെ കഥാകാരനും നോവലിസ്റ്റുമായ പുതൂർ ഉണ്ണികൃഷ്ണൻ അധാർമ്മികമായ വ്യവസ്ഥിതിക്കെതിരെ നിരന്തരമായി തന്റെ തൂലിക ചലിപ്പിച്ചു. സനാതമായ ജീവിത സത്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ഒരു കാലഘട്ടത്തിന്റെ നെരിപ്പോടുകളെ നെഞ്ചേറ്റി. എഴുത്തു തന്റെ ജീവിത സപര്യയായി കൊണ്ടാടിയ പുതൂർ ഗുരുവായൂർ ദേവസ്വത്തിന്റെ ഗുമസ്തനായി ജോലിയിൽ പ്രവേശിക്കുകയും ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റ് വകുപ്പ് മേധാവിയായി ഉദ്യോഗത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഭാഷയുടെ ആർജവം കൊണ്ടും സത്യസന്ധതമായ എഴുത്തു കൊണ്ടും രൂക്ഷമായ വിമർശനം കൊണ്ടും ശ്രദ്ധേയനായിരുന്നു പുതൂർ. ഉപമിക്കാനാവാത്ത എഴുത്തിന്റെ വക്താവ്. പുരാണ കൃതികളിലെ പ്രമേയങ്ങളെ ആവിഷ്കരിക്കുമ്പോൾ തന്നെ അവയെ സമകാലിക സംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള പുതൂരിന്റെ ശൈലി ഏറെ ആകർഷണീയമാണ്. 

അറുനൂറോളം കഥകള്‍ എഴുതിയിട്ടുള്ള ഉണ്ണികൃഷ്ണന്‍ പുതൂര്‍ പതിനഞ്ച് നോവലുകള്‍ രചിച്ചു. കരയുന്ന കാല്പാടുകള്‍ ആണ് ആദ്യ കഥാസമാഹാരം. അമ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ എന്നിവയും പുസ്തകങ്ങളുടെ പട്ടികയിലുണ്ട്.

ഗുരുവായൂര്‍ ഒരു ലോക പരിച്ഛേദമാണ്. ഒരുപാട് പേര് ദിവസവും വന്നും പോയും കൊണ്ടിരിക്കുന്ന പുണ്യനഗരി. അവിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതമാണ് ഈ കഥകളിലെ പ്രമേയം. ഒരായുഷ്ക്കാലം മുഴുവൻ ഗുരുവായൂരില് ചെലവഴിച്ച മണ്മറഞ്ഞ എഴുത്തുകാരന്റെ ഓർമ്മയുടെ നിറവില്‍ പുസ്തകം സമർപ്പിക്കുന്നു. 

എന്റെ ഗുരുവായൂർ കഥകൾ വാങ്ങിക്കുവാൻ :  https://greenbooksindia.com/stories/other-stories/ente-guruvayoor-kathakal-unnikrishnan-puthoor

മണ്‍മറഞ്ഞുപോയ എഴുത്തുകാരനോടൊപ്പം ജീവിച്ച, സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന പ്രഗത്ഭ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി.പി. കുഞ്ഞിരാമന്‍നായര്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍,എന്‍.വി. കൃഷ്ണവാര്യര്‍, കാരൂര്‍, ആഞ്ഞം മാധവന്‍നമ്പൂതിരി, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വൈദ്യമഠം തുടങ്ങിയവര്‍ ഒരു കാലഘട്ടത്തിന്‍റെ ചരിത്രസ്മൃതികള്‍ കൂടിയാണ്.

ഓർമ്മച്ചിന്തുകൾ  വാങ്ങിക്കുവാൻ :  https://greenbooksindia.com/memoirs/ormachinthukal-unnikrishnan-puthoor

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles