Friday, September 20, 2024

ഇന്ന് സ്മാരകശിലയുടെ  എഴുത്തുകാരന്റെ  ഓർമദിനം.

മലയാളത്തിന്റെ ‘കുഞ്ഞിക്ക’ ഓർമകളിൽ നിറയുമ്പോൾ.
ലയാള സാഹിത്യത്തിൽ ആധുനികതയ്ക്ക് തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.  പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു. 1940, ഏപ്രിൽ 3വടകരയിലാണ്   കുഞ്ഞിക്ക  എന്ന്  വിളിക്കപ്പെട്ട പുനത്തിൽ  കുഞ്ഞബ്ദുള്ള ജനിച്ചത്.
ചുറ്റുമുള്ള  മനുഷ്യരിൽനിന്നും അവരുടെ ജീവിത കഥകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് വേറിട്ട വഴികളിലൂടെയാണ്  പുനത്തിലിന്റെ തൂലിക ചലിച്ചത്. ആരെയും കൂസാത്ത മട്ടിലുള്ള ഫലിത പ്രയോഗങ്ങൾ പുനത്തിൽ കൃതികളെ ജനപ്രിയമാക്കി. മലമുകളിലെ അബ്ദുള്ള എന്ന ചെറുകഥയിലൂടെ മുഖ്യധാര സാഹിത്യ ലോകത്തേക്ക് പുനത്തിൽ കാലെടുത്തുവെച്ചത്. ഈ കൃതിക്ക് 1975-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ഇതിനുശേഷം ചുരുങ്ങിയ കാലംകൊണ്ട്   നോവൽ, ഓർമ്മക്കുറിപ്പുകൾ, യാത്രാവിവരങ്ങൾ തുടങ്ങി എഴുത്തിന്റെ സകല മേഖലകളിലൂടെയും സഞ്ചരിച്ച് സാഹിത്യ ലോകത്ത് തന്റെ മുദ്ര  പതിപ്പിക്കാൻ  അദ്ദേഹത്തിന് കഴിഞ്ഞു കഴിഞ്ഞു.

നവഗ്രഹങ്ങളുടെ തടവറ, അലിഗഢിലെ തടവുകാരൻ, സൂര്യൻ, കത്തി എന്നീ രചനകൾക്ക് ശേഷം  എഴുതിയ    മികച്ച കൃതിയാണ്  സ്മാരകശിലകൾ  വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവലിലെ  പ്രമേയം.      കഥാപാത്രങ്ങളാണ് .   നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും  ലഭിച്ചു.

അലിഗഢിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന കാലത്തെ അനുഭവങ്ങളെ കോർത്തിണക്കി എഴുതിയ അലിഗഢിലെ തടവുകാരൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുവരെ അനുവർത്തിച്ചു പോന്നിരുന്ന സാഹിത്യ കൃതികളിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക സ്വത്വങ്ങൾ, ഭാഷ, ദേശം, ജീവിതാന്വേഷണങ്ങൾ എന്നിവ പുനത്തിൽ കൃതികളെ കൂടുതൽ വായാനാപ്രിയമാക്കി. കോഴിക്കോടൻ സൗഹൃദം സ്വതസിദ്ധമായ എഴുത്തിൽ അദ്ദേഹത്തിന് കൂടുതൽ ഊർജമേകി. എഴുത്തിലും ജീവിതത്തിലും എം.ടിയായിരുന്നു പുനത്തിലിന്റെ ഗുരു. ബാല്യകാലത്ത് എഴുതിയ കല്യാണരാത്രി എന്ന ആദ്യകഥ അച്ചടിച്ചുവരാൻ മാതൃഭൂമി ബാലപംക്തിയിലേക്ക് അയച്ചു, അക്കാലത്ത് എം.ടിയായിരുന്നു ബാലപംക്തി കൈകാര്യം ചെയ്തിരുന്നത്. കുഞ്ഞു പുനത്തിലിനെ തന്നെ അത്ഭുതപ്പെടുത്തി ആദ്യ കഥ മാതൃഭൂമി ആഴ്ചപതിപ്പിൽ മുതിർന്നവരുടെ പംക്തിയിൽ അച്ചടിച്ചുവരുകയും ചെയ്തു.

സ്മാര ശിലകൾക്ക് ശേഷം പുനത്തിലിന്റെ ശ്രദ്ധേയമായ രചനയാണ് കലിഫ, മരുന്ന്. ഇതിൽ മരുന്നിന് 1988-ലെ വിശ്വദീപം പുരസ്കാരവും സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ള, കത്തി എന്നിവയ്ക്ക് പുറമേ അജ്ഞൻ, ആകാശത്തിന്റെ മറുപുറം, തിരഞ്ഞെടുത്ത കഥകൾ, മരിച്ചുപോയ എന്റെ അപ്പനമ്മമാർക്ക്, കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ, കൃഷ്ണന്റെ രാധ, അകമ്പടിക്കാരില്ലാതെ എന്നിവയാണ് പുനത്തിലി ന്റെ  തൂലികയിൽ നിന്ന് പിറന്ന ചെറുകഥകൾ. കമ്മ്യൂണിസത്തിന് ശേഷമുള്ള റഷ്യയിലൂടെയുള്ള യാത്രയുടെ വിവരങ്ങൾ ഇതിവൃത്തമാക്കി എഴുതിയ വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന് 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു.  സൂര്യൻ, ദുഃഖിതർക്കൊരു പൂമരം, കന്യാവനങ്ങൾ എന്നീ നോവലുകൾ   സവിശേഷമായ  വായനനുഭവമാണ്.

സതി, തെറ്റുകൾ, നരബലി, കാലാൾപ്പടുയുടെ വരവ്, കാമപ്പൂക്കൾ, പാപിയുടെ കഷായം, നടപ്പാതകൾ, മേഘക്കുടകൾ, ക്യാമറക്കണ്ണുകൾ, ഹനുമാൻ സേവ, കണ്ണാടി വീടുകൾ, കാണികളുടെ പാവകളി, സംഘം, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ തുടങ്ങി നൂറോളം കഥകളും ചെറുകഥകളും നോവലുകളും  മലയാള സാഹിത്യലോകത്തിന് ലഭിച്ചു. സൗഹൃദ സംഭാഷണത്തിന്റെ ശൈലിയിലുള്ള മുയലുകളുടെ നിലവിളി, ജീവിത യാഥാർഥ്യങ്ങൾ ആസ്പദമാക്കി രചിച്ച  മരുന്ന്  അദേഹത്തിന്റെ  ആഖ്യാനശൈലിയുടെ  പ്രത്യേകതായാൽ ഓർമ്മിക്കപ്പെടുന്നു.
 27 ഒക്ടോബർ 2017അദ്ദേഹം  അന്തരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles