സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.
ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം (International women’s day) എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു.
സ്ത്രീകളുടെ ശോച്യാവസ്ഥയെയും ചെറുത്തുനിൽപ്പിനെയും അടയാളപ്പെടുത്തുന്ന ഒരു ദിനം കൂടിയാണ് മാർച്ച് 8.പ്രശസ്ത എഴുത്തുകാരിയായ തസ്ലീമ നസ്രിന്റെ കൃതികൾ സ്ത്രീ വിമോചനത്തെ അടിസ്ഥാന പ്പെടുത്തിയതാണ്. തസ്‌ലീമയുടെ ബ്ലോഗിന്റെ തലക്കെട്ടുതന്നെ ‘സ്ത്രീ കൾക്ക് രാജ്യമില്ല, എന്നാണ്. ഇത്തരത്തിലുള്ള, സ്ത്രീ യുടെ സ്വത്വബോധം നിലനിർത്തേണ്ടുന്ന രചനകൾ ഗ്രീൻബുക്‌സിന്റെ ശേഖരത്തിൽ ധാരാളം.