1926 കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ജനനം. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി.
പിറവം സെന്റ്. ജോസെഫ്സ് ഹൈസ്കൂൾ, പാളയംകോട്ട സെന്റ് ജോൺസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി. 1968 മുതൽ 86 വരെ കേരള സർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായിരുന്നു.
അദ്ദേഹത്തിന്റെ ധാരാളം ധാരാളം കൃതികൾ തന്റെ ഹാസ്യ സാഹിത്യ ജീവിതത്തതിന് നിദാനമായിരിക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം അടക്കം ധാരാളം പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.
2018 ഓഗസ്റ്റ് 15ന് അന്തരിച്ചു.