Thursday, October 9, 2025

മലയാളക്ഷരങ്ങള്‍കൊണ്ട് റഷ്യയ്ക്ക് ഒരു ‘സ്‌നേഹച്ചുങ്കം’

കയര്‍ വ്യവസായി സി.എസ്. സുരേഷ് വിവര്‍ത്തനം ചെയ്ത് ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച അഞ്ച് റഷ്യന്‍ കൃതികള്‍.റഷ്യൻ ഭാഷയിൽ നിന്ന്  നേരിട്ടുള്ള വിവര്‍ത്തനമാണിത്.

പട്ടണക്കാട് ടെക്‌നോ എക്‌സ്‌പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ സി.എസ സുരേഷിന് മലയാളം പോലെ തന്നെയാണ് റഷ്യന്‍ ഭാഷ. പുന്നപ്ര വയലാര്‍ സമരനായകരില്‍ പ്രമുഖനായ സി.ജി. സദാശിവന്റെ മകനാണ്. കമ്മ്യൂണിസ്റ്റ് പാരമ്പര്യത്താല്‍ 1977ല്‍ മോസ്‌കോയിലെ പാട്രീസ് ലുമുംബ സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിക്കാന്‍ പോയപ്പോഴാണ് റഷ്യന്‍ ഭാഷ പഠിച്ചത്.

1980 മുതല്‍ എഴുത്തുവഴിയില്‍ സക്രിയനാണെങ്കിലും സുഹൃത്തും എഴുത്തുകാരനുമായ കെ.വി. മോഹന്‍കുമാറിന്റെ പ്രേരണയില്‍ 2016 ലാണ് റഷ്യന്‍ സാഹിത്യത്തിലേക്ക് കടന്നത്. ആദ്യം പതറിയെങ്കിലും റഷ്യന്‍ എഴുത്തുകാരുടെ പ്രോത്സാഹനം കരുത്തേകിയതായും ഒട്ടേറെ റഷ്യന്‍ കൃതികള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ടെങ്കിലും റഷ്യയില്‍ നിന്ന് നേരിട്ടുള്ള വിവര്‍ത്തനം ഉണ്ടായിരുന്നില്ലെന്നും സുരേഷ് പറയുന്നു.

കയറുത്പ്പന്നങ്ങള്‍ കൂടുതലും കയറ്റിയയയ്ക്കുന്നത് റഷ്യയിലേക്ക്. എന്‍ജിനീയറിങ് പഠിച്ചത് റഷ്യയില്‍. വ്യവസായത്തിലേക്ക് ഇറക്കിയതും റഷ്യ. അതിന് കയര്‍ വ്യവസായി സി.എസ്. സുരേഷ് നല്‍കുന്ന ‘സ്‌നേഹച്ചുങ്കമാണ് ‘

(മാതൃഭൂമി ഓണ്‍ലൈനില്‍ 18-8-2025ന് കെ.പി. ജയകുമാര്‍ എഴുതിയ ലേഖനത്തില്‍നിന്ന്)

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles