Saturday, July 27, 2024

ടാഗൂര്‍: പുസ്തകത്താളുകളിലൊതുങ്ങാത്ത ജീവിതദര്‍ശനം

Young Rabindranath Tagore - Digital Art - Premium Quality Poster For Home  And Office Décor Paper Print - Art & Paintings posters in India - Buy art,  film, design, movie, music, natureAnd because I love this life
I know I shall love death as well.
The child cries out when
From the right breast the mother
Takes it away, in the very next moment
To Find in the left one
Its consolation.
– Rabindranath Tagore (Gitanjali)

ഏഷ്യയില്‍ നിന്ന് ആദ്യമായി സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ എഴുത്തുകാരനാണ് രബീന്ദ്രനാഥ ടാഗൂര്‍. കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകാരന്‍, ചിത്രകാരന്‍, ഗാനരചയിതാവ്, സാമൂഹ്യപരിഷ്‌കര്‍ത്താവ് സര്‍വ്വോപരി ഉന്നത ശീര്‍ഷനായ ഭാരതീയ ദാര്‍ശനികന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പടര്‍ന്നു കിടക്കുന്നു ടാഗൂറിന്റെ പ്രതിഭ. GITANJALI Nobel-Prize-Centenary-Edition | Parul Prakashaniസ്വാര്‍ജ്ജിതമായ വിദ്യാഭ്യാസമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ക്ലാസ് മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാത്ത വിശാലമായ വിജ്ഞാന ലോകത്തേയ്ക്ക് വിദ്യാര്‍ത്ഥികളെ തുറന്നു വിടുന്ന വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കാന്‍ ടാഗൂറിനെ പ്രേരിപ്പിച്ചത് ഈ ഉള്‍ക്കരുത്താണ്.
1861 മെയ് 7 ന് കൊല്‍ക്കൊത്തയില്‍ തത്വചിന്തകനും മത പരിഷ്‌കര്‍ത്താവും ബ്രഹ്മസമാജം പ്രവര്‍ത്തകനുമായിരുന്ന ദേബേന്ദ്രനാഥ ടാഗൂറിന്റെയും ശാരദാദേവിയുടെയും മകനായി ജനിച്ച രബീന്ദ്രനാഥ ടാഗൂര്‍ നന്നേ ചെറുപ്പത്തില്‍ത്തന്നെ എഴുത്തിന്റെ വഴിയിലേയ്ക്കു തിരിഞ്ഞു. സംഗീതാത്മകവും താളാത്മകവുമായിരുന്നു ടാഗൂറിന്റെ രചനകള്‍. ഗദ്യകൃതികളിലും ടാഗൂര്‍ കവിത നിറച്ചു വച്ചു. ഒടുങ്ങാത്ത ജീവിതകാമന ശുഭപ്രതീക്ഷയുടെ പൊന്‍കതിരുകളായി ടാഗൂര്‍ കൃതികളില്‍ പൂത്തുലഞ്ഞു. രബീന്ദ്രസംഗീതം എന്നറിയപ്പെടുന്ന ടാഗൂര്‍ ഗാനങ്ങള്‍ ബംഗാളി ജനതയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഹൃദയത്തുടിപ്പാണ്.

Geethanjali- Tagore dupGeethanjali1910 ല്‍ ബംഗാളിയിലും 1912 ല്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ച ഗീതാഞ്ജലിയാണ് ടാഗൂറിന്റെ ഏറ്റവും പ്രശസ്തമായ കൃതി. വിഖ്യാത ഐറിഷ് കവി ഡബ്‌ള്യു ബി യേറ്റ്‌സ് ആണ് ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖമെഴുതിയത്. ലണ്ടനിലെ സാഹിതീകേന്ദ്രങ്ങളില്‍ ടാഗൂറിന്റെ കവിതകളെക്കുറിച്ച് ഹര്‍ഷാതിരേകത്തോടെ യേറ്റ്‌സ് സംസാരിക്കുമായിരുന്നു. ടാഗൂറിനെ യൂറോപ്പില്‍ ശ്രദ്ധേയനാക്കിയതില്‍ യേറ്റ്‌സ് വലിയ പങ്കുവഹിച്ചു. ഗീതാഞ്ജലിയിലെ വരികള്‍ പുസ്തകത്താളുകളില്‍ മയങ്ങിക്കിടക്കില്ലെന്നും തലമുറകള്‍ അവ ഏറ്റുപാടുമെന്നും യേറ്റ്‌സ് പ്രവചിച്ചു. ആ പ്രവചനം കാലം ശരിവച്ചു. ഗുരുദേവ് എന്ന് ആദരപൂര്‍വ്വം അദ്ദേഹത്തെ ലോകം അഭിസംബോധന ചെയ്യുന്നു.Charulatha
മലയാളത്തില്‍ ഗീതാഞ്ജലിയുടെ നിരവധി പരിഭാഷകളുണ്ടായിട്ടുണ്ട്. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ പരിഭാഷ ഏറെ ശ്രദ്ധേയമാണ്. കാരണം അദ്ദേഹമത് ബംഗാളിയില്‍ നിന്ന് നേരിട്ട് വിവര്‍ത്തനം ചെയ്തതാണ്. ഗീതാഞ്ജലി പരിഭാഷപ്പെടുത്താന്‍ വേണ്ടി മാത്രം ജി ശങ്കരക്കുറുപ്പ് ബംഗാളി ഭാഷ പഠിച്ചു എന്നര്‍ത്ഥം.
ഇന്‍ഡ്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരെയും ഇതര കലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ഇപ്പോഴും ടാഗൂര്‍ കൃതികള്‍ പ്രചോദിപ്പിക്കുന്നു. സത്യജിത് റേ അടക്കമുള്ള വിശ്രുത സംവിധായകര്‍ ടാഗൂറിന്റെ Tagore - Iqbal- Kumaranasanകൃതികള്‍ക്ക് ചലച്ചിത്രഭാഷ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.Kireedam - Rabeendranatha Tagore
ചാരുലത, ഗോര, നൗകാ ദൂബി, കാബൂളിവാല, തീന്‍ കന്യ, ഘരേ ബായിരേ, ഛോഖേര്‍ ബാലി തുടങ്ങിയ സിനിമകള്‍ ടാഗൂര്‍ കൃതികളില്‍ നിന്നുരുവം കൊണ്ടതാണ്. ലോകമെമ്പാടുമുള്ള സാഹിത്യ വിദ്യാര്‍ത്ഥികള്‍ ടാഗൂര്‍ കൃതികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു.
വിശ്വദര്‍ശനത്തിന്റെ പൊരുളടങ്ങിയ ഈ വരികളിലൂടെ ടാഗൂറിന് ആദരമര്‍പ്പിക്കട്ടെ..

Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms toward perfection;
Where the clear stream of reason has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action –
Into that heaven of freedom, my Father, let my country awake.
Rabindranath Tagore (Gitanjali)

ഗ്രീന്‍ ബുക്‌സിന്റെ ടാഗൂര്‍ പുസ്തകങ്ങള്‍ക്ക് ലിങ്കില്‍ ക്ലിക് ചെയ്യുക
1. ഗീതാഞ്ജലി (രബീന്ദ്ര നാഥ ടാഗൂര്‍) വിവര്‍ത്തനം: എന്‍ കെ ദേശം
https://greenbooksindia.com/geethanjali-tagore-dup-rabindranath-tagore?search=TAgore&category_id=0
2 ഗീതാഞ്ജലി (രബീന്ദ്ര നാഥ ടാഗൂര്‍) വിവര്‍ത്തനം: പിയ എം എസ്
https://greenbooksindia.com/geethanjali-rabindranath-tagore?search=TAgore&category_id=0
3. ചാരുലത (രബീന്ദ്ര നാഥ ടാഗൂര്‍) വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
https://greenbooksindia.com/charulatha-rabindranath-tagore?search=TAgore&category_id=0
4. സുവര്‍ണ്ണകഥകള്‍ (രബീന്ദ്ര നാഥ ടാഗൂര്‍) വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
https://greenbooksindia.com/suvarnakathakal-rabeendranatha-tagore?search=TAgore&category_id=0
5. ടാഗൂറിന്റെ വിഖ്യാതമായ നാടകം: കിരീടം (വിവര്‍ത്തനം: എം കെ എന്‍ പോറ്റി)
https://greenbooksindia.com/kireedam-rabeendranatha-tagore-rabeendranatha-tagore?search=TAgore&category_id=0
6. ടാഗൂര്‍, ഇഖ്ബാല്‍, കുമാരനാശാന്‍: ഇന്‍ഡ്യന്‍ നവോത്ഥാന കവിത്രയം (കെ എസ് വേണുഗോപാല്‍)
https://greenbooksindia.com/tagore-iqbal-kumaranasan-venuGopal?search=TAgore&category_id=0

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles